ഇസ്ലാമാബാദ് : ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് വിമർശനവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദർ. ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവിനിടെ മുഖംമൂടി ധരിച്ച് എത്തിയ യുവതിയുടെ മുഖാവരണം മാറ്റി നോക്കിയ ബിഹാർ മുഖ്യമന്ത്രിയെ നിതീഷ് കുമാറിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. സംഭവത്തെ ഇഷാഖ് ദർ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയിൽ സ്ത്രീകൾക്കും ഇസ്ലാമിക വിശ്വാസങ്ങൾക്കും ബഹുമാനം ലഭിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ബീഹാറിൽ ഒരു മുസ്ലീം സ്ത്രീയെ അപമാനിച്ച ലജ്ജാകരമായ സംഭവം അപലപനീയവും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇസ്ലാമോഫോബിയയുടെ അസ്വസ്ഥമായ വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനുമുള്ള അനിവാര്യതയെ ഇത്തരം പ്രവൃത്തികൾ അടിവരയിടുന്നു. സ്ത്രീകൾക്കും മതവിശ്വാസങ്ങൾക്കും ഉള്ള ബഹുമാനം എല്ലാ സമൂഹത്തിലും അടിസ്ഥാനപരവും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തതുമായ തത്വങ്ങളായി തുടരണം,” എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇഷാഖ് ദർ സൂചിപ്പിച്ചു.











Discussion about this post