മൊഹാലി;ട്വന്റി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ സെമിഫൈനലില്‍ കടന്നു. ആറ് വിക്കറ്റ് തോല്‍വിയോടെ ഓസിസ് സെമി കാണാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 ക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 82 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കൊഹ് ലിയാണ് ഇന്ത്യന്‍ വിജയശില്‍പി.51 പന്തില്‍ നിന്നാണ് കൊഹ്ലി ഇത്രയും റണ്‍സ് കുറിച്ചത്.അഞ്ച് പന്ത് ബാക്കിയിരിക്കെയായിരുന്നു ഇന്ത്യന്‍ വിജയം
ശിിഖര്‍ ധവാനാണ് (13)ആദ്യം പുറത്തായത്. രോഹിത് ശര്‍മ്മ 12 റണ്‍സ് നേടി. റെയ്‌ന 10 ഉം .യുവരാജ് 22 ഉം റണ്‍സെടുത്തു. 18 റണ്‍സെടുത്ത ധോണിയാണ് വിജയ റണ്‍സ് കുറിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ആരണ്‍ ഫിഞ്ചിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഫിഞ്ച് 43ഉം മാക്‌സ്‌വെല്‍ 31ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഉസ്മാന്‍ ഖവാജ (26), ഷെയ്ന്‍ വാട്‌സന്‍ (18), പീറ്റര്‍ നെവില്‍ (10) എന്നിവരും ഓസീസ് സ്‌കോറിലേക്കു സംഭാവന നല്‍കി. ഫിഞ്ചും ഖവാജയും ചേര്‍ന്ന് ഓസീസിന് 4.2 ഓവറില്‍ 54 കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയവര്‍ക്ക് അത് മുന്നോട്ടുനയിക്കാന്‍ കഴിയാത്തതാണു തിരിച്ചടിയായത്.
ഉസ്മാന്‍ ഖവാജ (26), ഷെയ്ന്‍ വാട്‌സന്‍ (18), പീറ്റര്‍ നെവില്‍ (10) എന്നിവരും തിളങ്ങി.
Discussion about this post