ഇന്ത്യ- സൗത്താഫ്രിക്ക അവസാന ടി 20 ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. പരമ്പരയിൽ ഇന്ത്യ 2 – 1 ന് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പരമ്പര സമനിലയിലാക്കാൻ സൗത്താഫ്രിക്കക്ക് ജയം അത്യാവശ്യമാണ്. ടോസ് കിട്ടിയ സൗത്താഫ്രിക്ക വിചാരിച്ചത് പോലെ തന്നെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 10 ഓവറിൽ 100 – 2 എന്ന നിലയിൽ നിൽക്കുകയാണ്. പരിക്കിന്റെ പിടിയിൽ നിൽക്കുന്ന ഗില്ലിന് പകരം സഞ്ജുവും കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ബുംറ ഹർഷിദിന് പകരവുമെത്തിയപ്പോൾ കുൽദീപിന് പകരക്കാരനായി വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ടീമിലെത്തി. തുടക്കം മുതൽ ആക്രമണ ക്രിക്കറ്റ് കളിയ്ക്കാൻ ഇഷ്ടപെടുന്ന രണ്ട് ബാറ്റ്‌സ്മാന്മാരായ സഞ്ജുവും അഭിഷേകും ഓപ്പണിങ്ങിലെത്തിയതിന്റെ മാറ്റം ഇന്ത്യൻ സ്കോർ ബോർഡിലും കാണാൻ ഉണ്ടായിരുന്നു.
ഇരുവരും റൺ നേടാൻ മത്സരിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു. അതിനിടയിൽ മനോഹരമായി കളിച്ചുവന്ന അഭിഷേക് ശർമ്മ കോർബിൻ ബോഷിൻെറ പന്തിലാണ് മടങ്ങിയത്. താരം 34 റൺ നേടിയിരുന്നു. ശേഷമെത്തിയ തിലകും ആക്രമണ മൂഡിലായതോടെ റൺ നിരക്ക് താഴത്തെ ഇരുവരും കാത്തു. ഏറെ നാളുകൾക്ക് ശേഷം കിട്ടിയ അവസരം സഞ്ജു നന്നായി മുതലാക്കിയപ്പോൾ അതിന്റെ പരിമിത ഫലം അമ്പയർ രോഹൻ പണ്ഡിറ്റ് അനുഭവിച്ചു. സ്പിന്നർ ഡോണോവൻ ഫെരേര എറിഞ്ഞ ഓവറിൽ മനോഹരമായി കളിച്ച സഞ്ജു കളിച്ച ഒരു സ്ട്രൈറ്റ് ഷോട്ട് ബോളറുടെ കൈയിൽ തട്ടി നേരെയിടിച്ചത് അമ്പയറുടെ മുട്ടിലാണ്.
വേദന കൊണ്ട് പുളഞ്ഞ അമ്പയർക്ക് ഇന്ത്യയുടേയും സൗത്താഫ്രിക്കയുടെയും ഫിസിയോമാർ എത്തിയാണ് ചികിത്സ നടന്നത്. എന്തായാലും 22 പന്തിൽ 37 റൂനെടുത്ത സഞ്ജുവിനെ ക്‌ളീൻ ബൗൾഡാക്കി അവസാന ചിരി ഫെരേരയുടേതായി. അതിനിടയിൽ ടി 20 യിൽ ഇന്ത്യക്കായി 1000 റൺസ് നേടുന്ന 14 ആമത്തെ ഇന്ത്യൻ താരവും ആകെ ഈ ഫോർമാറ്റിൽ 8000 റൺസ് പിന്നിടുന്ന ഏഴാമത്തെ താരവുമായി സഞ്ജു മാറി. തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ച സഞ്ജു എന്തായാലും ബിസിസിഐക്ക് മുന്നിൽ നെഞ്ചും വിരിച്ച് തന്നെയാണ് മടങ്ങിയത്.













Discussion about this post