സഞ്ജു സാംസണെ പോലെ ഒരു ഹതഭാഗ്യനയായ താരം ഇപ്പോൾ ഇല്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ക്രിക്കറ്റ് വിദഗ്ധർ പറഞ്ഞ വാക്കായിരുന്നു. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോൾ നടത്തിയ ഭേദപ്പെട്ട പ്രകടനം, ടി 20 യിലേക്ക് വന്നാൽ കഴിഞ്ഞ വർഷമടിച്ച തുടർ സെഞ്ചുറികൾ, ഓപ്പണർ എന്ന നിലയിൽ കാണിച്ച മികവ്. വേറെ ഏതൊരു രാജ്യത്ത് ആണെങ്കിലും ഉറപ്പായിട്ടും ഫസ്റ്റ് ചോയ്സ് ആയിരിക്കേണ്ട സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല. അടുത്തിടെ സമാപിച്ച ആഭ്യന്തര ടൂർണമെന്റിൽ കാണിച്ച മികച്ച പ്രകടനത്തിനും അയാളെ സഹായിക്കാനായില്ല എന്ന് പറയുമ്പോൾ ചിലരെങ്കിലും ഓർക്കും പകരം വന്നത് അയാളെക്കാൾ മികച്ചവനായിരിക്കുമെന്ന്.
എന്നാൽ അവിടെ മികച്ചവൻ ആയിരുന്നു പകരം വന്നത് എങ്കിൽ ആരും സങ്കടപ്പെടില്ലായിരുന്നു. എന്നാൽ പകരം വന്നത് ടി 20 ഫോർമാറ്റിൽ കിട്ടിയ പല അവസരങ്ങളും മുതലെടുക്കാൻ സാധിക്കാത്ത ബിസിസിഐയുടെ പോസ്റ്റർ ബോയ് ആണ്. ഗിൽ എന്ന അടുത്ത യുവരാജാവ് എന്ന് ബിസിസിഐ വിശ്വസിക്കുന്ന താരം കാരണം ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ് സഞ്ജു. കോഹ്‌ലിക്ക് ശേഷം മറ്റൊരു പോസ്റ്റർ ബോയ് താരത്തെ അന്വേഷിച്ച ബിസിസിഐ ഗില്ലിൽ ആണ് അത് അവസാനിപ്പിച്ചത്. അയാളിൽ ക്ലാസ്സും കോഹ്‌ലിയെ പോലെ തന്നെ മികച്ചവൻ ആകാനുമുള്ള കഴിവും ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ ടി 20 ഫോർമാറ്റിലേക്ക് വന്നാൽ അയാൾക്ക് ഇന്ത്യൻ ടീമിനായി കിട്ടിയ പല അവസരങ്ങളിലും മുതലെടുക്കാനായില്ല എന്നത് സത്യമാണ്.
അടുത്തിടെ സൗത്താഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് സ്ഥാനം കൊടുക്കാതെ പകരം ഗില്ലിനെ തന്നെയാണ് ഓപ്പണറാക്കി മാനേജ്‌മന്റ് ഇറക്കിയിരുന്നു. തനിക്ക് കിട്ടിയ മൂന്ന് മത്സരങ്ങളിൽ നിന്ന് താരം നേടിയത് 32 റൺസ് മാത്രമായിരുന്നു. പോസ്റ്റർ ബോയ് എന്ന നിലയിൽ ബിസിസിഐ വളർത്തി കൊണ്ടുവന്ന ഗിൽ ഒരു ആത്മവിശ്വാസവും ഇല്ലാതെ പേടിച്ച് കളിക്കുന്ന കാഴ്ചയായിരുന്നു മൂന്ന് പോരിലും കണ്ടത്. അതിനിടയിൽ നാലാം മത്സരത്തിന് മുമ്പ് പരിക്കുപറ്റിയ ഗില്ലിനെ അഞ്ചാം മത്സരത്തിനുള്ള ടീമിൽ നിന്നും ആ പരിക്ക് ഒഴിവാക്കി.
ആ പരിക്ക് എന്തായാലും ഇന്ത്യക്ക് അനുഗ്രഹമാകുന്ന കാഴ്ചയാണ് അഞ്ചാം ടി 20 യിൽ കണ്ടത്. ഗില്ലിന് പകരം അവസരം കിട്ടിയ സഞ്ജുവാകട്ടെ തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചത്. തുടക്കം മുതൽ ആക്രമണ ക്രിക്കറ്റ് കളിയ്ക്കാൻ ഇഷ്ടപെടുന്ന രണ്ട് ബാറ്റ്‌സ്മാന്മാരായ സഞ്ജുവും അഭിഷേകും ഓപ്പണിങ്ങിലെത്തിയതിന്റെ മാറ്റം ഇന്ത്യൻ സ്കോർ ബോർഡിലും കാണാൻ ഉണ്ടായിരുന്നു.
ഇരുവരും റൺ നേടാൻ മത്സരിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു. അതിനിടയിൽ മനോഹരമായി കളിച്ചുവന്ന അഭിഷേക് ശർമ്മ കോർബിൻ ബോഷിൻെറ പന്തിലാണ് മടങ്ങിയത്. താരം 34 റൺ നേടിയിരുന്നു. ശേഷമെത്തിയ തിലകും ആക്രമണ മൂഡിലായതോടെ റൺ നിരക്ക് താഴത്തെ ഇരുവരും കാത്തു. ഏറെ നാളുകൾക്ക് ശേഷം കിട്ടിയ അവസരം സഞ്ജു നന്നായി മുതലാക്കിയപ്പോൾ അതിന്റെ പരിമിത ഫലം അമ്പയർ രോഹൻ പണ്ഡിറ്റ് അനുഭവിച്ചു. സ്പിന്നർ ഡോണോവൻ ഫെരേര എറിഞ്ഞ ഓവറിൽ മനോഹരമായി കളിച്ച സഞ്ജു കളിച്ച ഒരു സ്ട്രൈറ്റ് ഷോട്ട് ബോളറുടെ കൈയിൽ തട്ടി നേരെയിടിച്ചത് അമ്പയറുടെ മുട്ടിലാണ്.
വേദന കൊണ്ട് പുളഞ്ഞ അമ്പയർക്ക് ഇന്ത്യയുടേയും സൗത്താഫ്രിക്കയുടെയും ഫിസിയോമാർ എത്തിയാണ് ചികിത്സ നടന്നത്. എന്തയാലും 22 പന്തിൽ 37 റൂനെടുത്ത സഞ്ജുവിനെ ക്‌ളീൻ ബൗൾഡാക്കി അവസാന ചിരി ഫെരേരയുടേതായി. അതിനിടയിൽ ടി 20 യിൽ ഇന്ത്യക്കായി 1000 റൺസ് നേടുന്ന 14 ആമത്തെ ഇന്ത്യൻ താരവും ആകെ ഈ ഫോർമാറ്റിൽ 8000 റൺസ് പിന്നിടുന്ന ഏഴാമത്തെ താരവുമായി സഞ്ജു മാറി. തനിക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിച്ച സഞ്ജു എന്തായാലും ബിസിസിഐക്ക് മുന്നിൽ നെഞ്ചും വിരിച്ച് തന്നെയാണ് മടങ്ങിയത്.
നായകൻ സൂര്യകുമാർ യാദവ് മികച്ച ഒരു ടി 20 ബാറ്റ്സ്മാൻ ആണെന്ന് യാതൊരു സംശയവും ഇല്ല. എന്നാൽ അദ്ദേഹവും ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു, ചുരുക്കി പറഞ്ഞാൽ ഫോമിൽ ഇല്ലാത്ത രണ്ട് താരങ്ങൾക്ക് വേണ്ടി ബിസിസിഐ നശിപ്പിക്കുന്നത് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുടെ കഴിവ് ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.













Discussion about this post