ചൈനീസ് അതിർത്തിക്ക് സമീപം വീണ്ടുമൊരു എഞ്ചിനീയറിംഗ് വിസ്മയം സൃഷ്ടിക്കാൻ തയ്യാറെടുത്ത് ഇന്ത്യ. വിസ്മയത്തിനൊപ്പം ഏറെ വെല്ലുവിളികളെ തരണം ചെയ്യുന്നതുമാകും പുതിയ നിർമ്മിതി. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയിട്ടുള്ളതിൽ വച്ച് അന്ത്യന്തം വെല്ലുവിളി നിറഞ്ഞ റോഡാണ് നിർമ്മിക്കുന്നത്.
ഉത്തരാഖണ്ഡിലെ നിലാപാനിയിൽ നിന്ന് മുലിങ് ലാ വരെ, ഇന്ത്യ-ടിബറ്റ് അതിർത്തി വരെ നീളുന്നതാണ് പദ്ധതി. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ 32 കിലോമീറ്റർ ദൈർഘ്യമുള്ള ഉയരത്തിലുള്ള റോഡ് നിർമാണ പദ്ധതിയാണിത്.104 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ആണ് പദ്ധതി നടപ്പാക്കുന്നത്. അവിടെ നിലവിലുള്ള മണ്ണ് റോഡിനും ട്രെക്കിംഗ് പാതയ്ക്കും പകരം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന ഒരു തന്ത്രപ്രധാനമായ റോഡ് നിർമിക്കുകയാണ് ലക്ഷ്യം.
നിലാപാനിയിൽ നിന്ന് മുളിങ് ലാ ബേസിലേക്കുള്ള സൈനിക വിന്യാസത്തിന്റെ സമയം ദിവസങ്ങളിൽ നിന്ന് മണിക്കൂറുകളായി കുറയ്ക്കുകയും കഠിനമായ കാലാവസ്ഥയിൽ പോലും സൈനികരുടെ വാഹന ചലനം എളുപ്പമാക്കുകയും ചെയ്യും
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,134 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സീസണൽ പർവ്വത പാതയാണ് മുളിങ് ലാ. ഇന്ത്യയുടെ ഉത്തരാഖണ്ഡ് മേഖലയെ ചൈനയുടെ ടിബറ്റൻ പ്രദേശവുമായി ഇത് ബന്ധിപ്പിക്കുന്നു.










Discussion about this post