2026 ലെ ടി20 ലോകകപ്പിലേക്ക് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തത് പല ആളുകൾക്കും അമ്പരപ്പായിരുന്നു. ടി 20 കളിൽ ഫോമിൽ അല്ലാത്ത താരം എന്തിനാണ് ടീമിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബിസിസിഐ അദ്ദേഹത്തെ തിരഞ്ഞെടുത്തതിൽ വലിയ പ്രതിഷേധം ഉയരുമ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ഉദാഹരണം ഉദ്ധരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ സൂര്യകുമാറിനെ ന്യായീകരിച്ചു.
2011 ലെ ഏകദിന ലോകകപ്പിന്റെ ഉദാഹരണം ഉത്തപ്പ എടുത്തുകാണിച്ചു. ടൂർണമെന്റിൽ ധോണി മികച്ച ഫോമിലായിരുന്നില്ല, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് – ഫൈനൽ പോരാട്ടത്തിൽ താരം മികച്ച പ്രകടനം കാഴ്ചവച്ചു. “ധോണി മികച്ച ഫോമിലായിരുന്നില്ലെന്ന് ഞാൻ ഓർക്കുന്നു. എനിക്ക് തെറ്റിയിട്ടില്ലെങ്കിൽ, ആ മുഴുവൻ ലോകകപ്പിലും അദ്ദേഹം ഒന്നോ രണ്ടോ അർദ്ധസെഞ്ചുറികളിൽ കൂടുതൽ നേടിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത്ര നല്ല ഫോമിലായിരുന്നില്ല. എന്നാൽ ഫൈനലിൽ കാര്യങ്ങൾ മാറി, അവൻ അവിടെ തിളങ്ങി. മുമ്പ് ഇത് സംഭവിച്ചിട്ടുണ്ട്, ടീമുകൾ മികച്ച ഫോമിലല്ലാത്ത പ്രധാന കളിക്കാരെ മുമ്പും കൊണ്ടുനടന്നിട്ടുണ്ട്. കാരണം അവർ മാച്ച് വിന്നർമാരാണ്,” അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു: “SKY ഫോമിലല്ലെന്ന് ഞാൻ കരുതുന്നില്ല. ഒരു നിശ്ചിത തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ആളുകൾക്ക് അദ്ദേഹം ഫോമിലല്ല എന്നതല്ല പ്രശ്നം എന്നും റൺസ് നേടുന്നില്ല എന്നതാണ് പ്രശ്നം എന്ന് നമ്മൾ പറയുമ്പോൾ അത് മനസ്സിലാകില്ല. ഒല്ലി പോപ്പ് ഫോമിലല്ല, ശുഭ്മാൻ ഗിൽ ഫോമിലല്ല. ഈ പരമ്പരയിൽ, SKY നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ നല്ല ഷോട്ടുകൾ കളിക്കുന്ന താരമാണ്. അവൻ അവിടെ കളിച്ച ഷോട്ടുകൾ എല്ലാം ഗംഭീരമായിരുന്നു. നിങ്ങൾ ഫോമിലല്ലെങ്കിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല.”
അവസാന 22 മത്സരങ്ങളിൽ, 13.14 ശരാശരിയിലും 118.60 സ്ട്രൈക്ക് റേറ്റിലും 244 റൺസ് മാത്രമാണ് സൂര്യ ടി 20 യിൽ നേടിയത്.













Discussion about this post