ന്യൂഡൽഹി : കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരണമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. പ്രിയങ്കയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവും യോഗ്യതയും ഉണ്ട്. ഇന്ദിര ഗാന്ധിക്ക് സമാനമായ രീതികളാണ് പ്രിയങ്കയുടേത്. ഇന്ദിരയുടെ പാരമ്പര്യവും നേതൃത്വ ഗുണവും പ്രിയങ്കയ്ക്ക് കിട്ടിയിട്ടുണ്ട്. പ്രിയങ്കയുടെ പ്രതികരണങ്ങൾ പോലും ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നതാണ്. അതിനാൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കേണ്ടത് പ്രിയങ്കയെ ആണെന്നും ഇമ്രാൻ മസൂദ് അഭിപ്രായപ്പെട്ടു.
ഇമ്രാൻ മസൂദിന്റെ ഈ അഭിപ്രായം രാഹുൽ ഗാന്ധിയെ താഴ്ത്തി കെട്ടുന്നത് ആണെന്ന് ബിജെപി അഭിപ്രായപ്പെട്ടു. രാഹുലിന് കഴിവില്ല എന്നാണ് ഇമ്രാൻ മസൂദ് സൂചിപ്പിക്കുന്നത് എന്ന് ബിജെപി വ്യക്തമാക്കി. സംഭവം ചർച്ചയായതോടെ ബിജെപി അനാവശ്യ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ഇമ്രാൻ മസൂദ് രംഗത്തെത്തി. രാഹുൽ ഗാന്ധി ഏറ്റവും ആദരണീയനായ ഒരു നേതാവാണ്. എന്നാൽ പ്രിയങ്ക ഗാന്ധിക്ക് അടുത്ത ഇന്ദിര ഗാന്ധി ആകാൻ കഴിയും എന്നാണ് താൻ ഉദ്ദേശിച്ചത് എന്നും ഇമ്രാൻ മസൂദ് വ്യക്തമാക്കി.










Discussion about this post