ഇന്ന് ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശവും അതേസമയം നിരാശയും നൽകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ന് നടക്കുന്ന വിജയ് ഹസാരെ ട്രോഫി (Vijay Hazare Trophy) മത്സരങ്ങളിൽ കളത്തിലിറങ്ങുന്നു. എന്നാൽ ആരാധകർക്ക് ഈ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കില്ല എന്നതാണ് സങ്കടകരമായ വാർത്ത.
ഡൽഹി ടീമിന് വേണ്ടിയാണ് വിരാട് കോലി ഇന്ന് പാഡ് കെട്ടുക. ആഭ്യന്തര ക്രിക്കറ്റിൽ കോഹ്‌ലി തിരിച്ചെത്തുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. മുംബൈ ടീമിന് വേണ്ടി രോഹിത് ശർമ്മയും ഇന്ന് കളത്തിലിറങ്ങുന്നു. ഫിറ്റ്‌നസ് തെളിയിക്കുന്നതിനും ഫോം വീണ്ടെടുക്കുന്നതിനുമായാണ് സീനിയർ താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
മിക്കപ്പോഴും വലിയ ആഭ്യന്തര ടൂർണമെന്റുകൾക്ക് തത്സമയ സംപ്രേക്ഷണം ഉണ്ടാകാറില്ല. ഇന്ന് കോഹ്‌ലിയും രോഹിത്തും കളിക്കുന്ന ഗ്രൗണ്ടുകളിൽ നിന്ന് ലൈവ് ടെലികാസ്റ്റ് ലഭ്യമല്ല എന്ന് അധികൃതർ അറിയിച്ചു. ടൂർണമെന്റിലെ തന്നെ ചില മത്സരങ്ങൾക്ക് ലൈവ് ടെലികാസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പാണ്.













Discussion about this post