മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ കാരിഖ് റഹ്‌മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ അന്ത്രാഷ്ട്ര തലത്തിൽ ടചർച്ചയായിക്കൊണ്ടിരിക്കുന്നത്. 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാൻ ബംഗ്ലാദേശിലേയ്ക്ക് തിരികെ എത്തുന്നത്. മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെയും ഖാലിദ സിയയുടെ മകനായ താരിഖ് റഹ്‌മാൻ (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) യുടെ ആക്ടിങ് ചെയർമാനുമാണ്
താരിഖ് റഹ്‌മാൻറെ വരവ് ഗംഭീര ആഘോഷമാക്കുകയാണ് പാർട്ടിയും പ്രവർത്തകരും. ഗംഭീര സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ബിഎൻപി ആരംഭിച്ചു കഴിഞ്ഞു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശിലെ മുഖ്യപാർട്ടിയായി ബിഎൻപി മാറിയതിന് പിന്നാലെയാണ് താരിഖിന്റെ ഈ പുനഃപ്രവേശനം.
ഫെബ്രുവരിയിലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) അദ്ദേഹം നേരിട്ടു നേതൃത്വം നല്കും. താരിഖ് ബംഗ്ലാദേശിൻറെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രവചനം.മുൻ പ്രസിഡൻറ് സിയാവുർ റഹ്‌മാൻറെയും മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും മകനായ താരിഖിന് ‘കീരിടാവകാശി’ എന്നു വിളിപ്പേരുണ്ട്.
2000ൽ ബിഎൻപി നേതൃനിരയിലെത്തിയതാണ് താരിഖ് .ഷേഖ് ഹസീന ഭരണകൂടത്തിൻറെ കാലത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 2008ൽ ജയിൽമോചിതനായപ്പോൾ കുടുംബത്തൊടൊപ്പം ലണ്ടനിലേക്കു കുടിയേറിയതാണ്. അമ്മ ഖാലിദ സിയയെ ഹസീന ഭരണകൂടം ജയിലിൽ അടച്ചപ്പോൾ താരിഖ് ലണ്ടനിലിരുന്ന് ബിഎൻപിയെ നയിച്ചു. താരിഖിന്റെ അമ്മയും പാർട്ടി അദ്ധ്യക്ഷയുമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. മാതാവിനെ കാണാനും ഭരണത്തിലേറാനുമാണ് താരിഖിന്റെ ഈ വരവെന്നാണ് അണികൾ പറയുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, താരിഖ് റഹ്‌മാന്റെ തിരിച്ചുവരവ് വളരെ പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യാ അനുകൂല അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും സിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ. ബംഗ്ലാദേശ് ഒരു വഴിത്തിരിവിലായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് , ഇടക്കാല മേധാവി മുഹമ്മദ് യൂനുസിന്റെ കീഴിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഇന്ത്യാ വിരുദ്ധ വിദ്വേഷം വമിപ്പിക്കുകയും ചെയ്യുന്നു. പാകിസ്താനിലെ ഐഎസ്ഐയുടെ പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേക ആശങ്ക. മുൻ ഷെയ്ഖ് ഹൈസ്ന ഭരണകൂടം നിരോധിച്ച ജമാഅത്ത്, കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ടതിനുശേഷം രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രവേശിച്ചിരുന്നു.









Discussion about this post