2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കാൻ പ്രധാന കാരണം പിച്ചിന്റെ തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ നടത്തിയ പരാമർശം ചർച്ചയാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിനായി ഇന്ത്യ തിരഞ്ഞെടുത്ത പിച്ച് വളരെ സ്ലോ ആയിരുന്നു(Slow pitch) എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും, രണ്ടാം പകുതിയിൽ മഞ്ഞ് (Dew) വീണതോടെ പിച്ച് ബാറ്റിംഗിന് അനുകൂലമായി മാറി. ഇത് ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളർമാരും ബാറ്റിംഗ് നിരയും ഉണ്ടായിട്ടും ഇത്തരമൊരു പിച്ച് ഒരുക്കിയത് എന്തിനായിരുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വന്തം കരുത്തിൽ വിശ്വാസമർപ്പിക്കാതെ പിച്ചിനെ ആശ്രയിച്ചത് വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യൻ ടീം തങ്ങളുടെ സ്വാഭാവികമായ കരുത്തിൽ കളിച്ചിരുന്നെങ്കിൽ ലോകകപ്പ് ജയിക്കുമായിരുന്നു. എന്നാൽ ഫൈനലിൽ ഒരുക്കിയ ‘മന്ദഗതിയിലുള്ള പിച്ച്’ ഒരു പരാജയത്തിന് കാരണമായി മാറി,” മഞ്ജരേക്കർ ഓർമിപ്പിച്ചു. ടൂർണമെന്റ് കളിച്ച ടീം “ലോകത്തിലെ ഏറ്റവും മികച്ച ടീമിനെ” പോലെ തോന്നിച്ചത് ആയിരുന്നു എന്നും എന്നാൽ സ്ലോ പിടിച്ച തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പണി പാളുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാർ യാദവ് അടക്കമുള്ള പേസിനെ നല്ല രീതിയിൽ കളിക്കുന്ന താരങ്ങൾ സ്ലോ പിടിച്ച വന്നതോടെ ബുദ്ധിമുട്ടിയെന്നും മഞ്ജരേക്കർ പറഞ്ഞു.
“2023 ലെ ഏകദിന ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിനെക്കുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്, കാരണം അത് ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന് തോന്നി. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ഉൾപ്പെടുന്ന ഇന്ത്യ, കളിക്കളത്തിന് പുറത്ത് കാര്യങ്ങൾ അൽപ്പം കൂടുതലായി നിയന്ത്രിക്കാൻ ശ്രമിച്ചു. അവർ തിരഞ്ഞെടുത്ത പിച്ച് ഒരു മണ്ടത്തരമായിരുന്നു.” മഞ്ജരേക്കർ പറഞ്ഞു.
2023 ലോകകപ്പിൽ തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ചു വന്ന ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോട് 6 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 240 റൺസ് മാത്രമാണ് നേടിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ ഓസ്‌ട്രേലിയ കിരീടം നേടുകയും ചെയ്തു.












Discussion about this post