ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ലീഗിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധികൾ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ ചില നിർണ്ണായക തീരുമാനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം, ഐഎസ്എൽ 2026 സീസൺ 2026 ഫെബ്രുവരി 5-ന് ആരംഭിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ക്ലബ്ബ് ഉടമകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
നേരത്തെ ഉണ്ടായിരുന്ന എഫ്എസ്ഡിഎൽ (FSDL) കരാർ അവസാനിച്ച സാഹചര്യത്തിൽ, ഇനി ഐഎസ്എൽ പൂർണ്ണമായും എഐഎഫ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും. ഇതുപ്രകാരം ഓരോ ക്ലബ്ബും വർഷം ഒരു കോടി രൂപ വീതം എഐഎഫ്എഫിന് നൽകണം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ പോകുന്ന പല ക്ലബ്ബുകളും ഉള്ള സൂപ്പർ ലീഗ് ഇപ്പോൾ പ്രതിസന്ധിയിലാണ്.
ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട്, സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (CFG) മുംബൈ സിറ്റി എഫ്സിയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി വാർത്തകളുണ്ട്. ഐഎസ്എല്ലിലെ അനിശ്ചിതത്വവും സാമ്പത്തിക ലാഭമില്ലാത്തതുമാണ് ഇതിന് കാരണമായി പറയുന്നത്. മറ്റുള്ള പല ടീമുകളുടെയും അവസ്ഥ സമാനമാണ്.













Discussion about this post