തമിഴ്‌നാട്ടില്‍ ഇടിയപ്പം വില്‍ക്കുന്നതിന് കടുത്ത നിബന്ധനകൾ. ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വിൽക്കണമെങ്കിൽ ലൈസന്‍സ് നിര്‍ബന്ധമാണ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തുടനീളം സൈക്കിളുകളിലും മറ്റ് ഇരുചക്ര വാഹനങ്ങളിലും ഇടിയപ്പം വില്‍ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവര്‍ ഇനി മുതല്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് തമിഴ്നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.പൊതുജനങ്ങളിൽ നിന്ന് നിരന്തരം പരാതികൾ ലഭിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഓൺലൈൻവഴി സൗജന്യമായായിരിക്കും ലൈസൻസ് ലഭിക്കുക.
ഒരു വർഷത്തേക്കാണ് ലൈസൻസിൻ്റെ കാലാവധി. എല്ലാ ഇടിയപ്പം വിൽപ്പനക്കാരും പേരുവിവരങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. ലൈസൻസ് ഓൺലൈനായി സൗജന്യമായി ലഭിക്കുമെന്നും വർഷം തോറും പുതുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.













Discussion about this post