ആര്‍എസ്എസിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശം ചർച്ചയാവുന്നു ആര്‍എസ്എസ് ശക്തമായ സംഘടനയാണെന്നും അതിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്നും നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ചാണ് ദിഗ്‌വിജയ് കുറിച്ചത്. താഴത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നതതലങ്ങളില്‍ എത്തുന്നത് ആ സംഘടനയുടെ കരുത്ത് വിളിച്ചുപറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ചിത്രം വളരെ ശ്രദ്ധേയമാണ്. നേതാക്കളുടെ കാൽക്കൽ തറയിൽ ഇരിക്കുന്ന ആർഎസ്‌എസിന്റെ താഴെത്തട്ടിലുള്ള സ്വയംസേവകരും ജനസംഘം (ബിജെപി) പ്രവർത്തകരും പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്നു. ഇതാണ് ആ സംഘടനയുടെ ശക്തി. ജയ് സിയ റാം’- സിംഗ് എക്‌സിൽ കുറിച്ചു.
1996ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അന്നത്തെ ബിജെപി നേതാക്കൾ പങ്കെടുക്കുന്ന ചിത്രമാണ് ദിഗ്‌വിജയ് സിങ് പങ്കുവച്ചത്.
സംഭവം വിവാദമായതോടെ താൻ ആരെയും പുകഴ്ത്തിയിട്ടില്ലെന്നും എക്കാലത്തും ഉന്നയിച്ചിട്ടുള്ളത് പോലെ പാർട്ടിയെ ശക്തിപെടുത്താൻ അധികാരവികേന്ദ്രീകരണം നടക്കണം എന്ന് പറഞ്ഞതിൽ തെറ്റ് എന്താണെന്നുമാണ് ദിഗ്വിജയ് സിങ് പറഞ്ഞു.













Discussion about this post