മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പതന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ സഞ്ജു സാംസണെയും ഇന്ത്യൻ ടീമിനെയും കുറിച്ച് ചില നിർദേശങ്ങൾ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നിലനിർത്തണമെങ്കിൽ സഞ്ജു ടീമിൽ ഉണ്ടാകണമെന്നാണ് ഉത്തപ്പയുടെ പക്ഷം.
2024 ടി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബംഗ്ലാദേശിലുമായി സഞ്ജു നേടിയ മൂന്ന് സെഞ്ച്വറികൾ ഉത്തപ്പ എടുത്തുപറഞ്ഞു. സഞ്ജുവിന്റെ ഈ പ്രകടനം മറ്റ് യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ എന്തിനാണ് അത് തകർത്തതെന്ന് അദ്ദേഹം ടീം മാനേജ്‌മെന്റിനോട് ചോദിച്ചു. ഈ സഖ്യം ഓപ്പൺ ചെയ്താൽ ഇന്ത്യക്ക് വമ്പൻ സ്കോറുകൾ നേടാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
വിക്കറ്റ് കീപ്പറായും ടോപ്പ് ഓർഡർ ബാറ്ററായും സഞ്ജു ടീമിന് വലിയ ബാലൻസ് നൽകുന്നുണ്ട്. ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയ്ക്കൊപ്പം സഞ്ജു നടത്തിയ പ്രകടനം സമ്മർദ്ദഘട്ടങ്ങളെ മറികടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന് തെളിവായി ഉത്തപ്പ ചൂണ്ടിക്കാട്ടി. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സാധിക്കുമെങ്കിൽ ഓപ്പണിങ്ങിൽ തന്നെ താരത്തെയിറക്കണം എന്നും അതിന് താഴെ സ്ഥാനങ്ങളിലിറക്കിയാൽ ആ ബാറ്റിൽ നിന്ന് റൺസ് വരില്ല എന്നും ഉത്തപ്പ ഓർമിപ്പിച്ചു.
View this post on Instagram













Discussion about this post