‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ ജീവൻ രക്ഷിക്കാനായി ബങ്കറിലേക്ക് മാറാൻ സൈന്യം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ബേനസീർ ഭൂട്ടോയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് സർദാരി ഈ വെളിപ്പെടുത്തൽ നടത്തിയത്.
“യുദ്ധം തുടങ്ങിയെന്നും ബങ്കറിലേക്ക് മാറണമെന്നും മിലിട്ടറി സെക്രട്ടറി എന്നോട് ആവശ്യപ്പെട്ടു” എന്ന് സർദാരി സമ്മതിക്കുകയായിരുന്നു.”എന്റെ സൈനിക സെക്രട്ടറി എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘സർ, യുദ്ധം ആരംഭിച്ചു. നമുക്ക് ബങ്കറുകളിലേക്ക് പോകാം,'” സർദാരി പറഞ്ഞു, താൻ ആ ഉപദേശം നിരസിച്ചു.
ഭാരതത്തിന്റെ സൈനിക ശക്തി പാകിസ്താൻ്റെ ഹൃദയഭാഗം വരെ തകർക്കാൻ കെൽപ്പുള്ളതാണെന്ന തിരിച്ചറിവാണ് പാക് സൈന്യത്തെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. ഒൻപതോളം ഭീകരതാവളങ്ങളും പാക് വ്യോമതാവളങ്ങളും തകർത്തെറിഞ്ഞ ഭാരതത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ പാക് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയെന്ന് ഇതോടെ വ്യക്തമായി













Discussion about this post