മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലും മുകേഷും. വെള്ളിത്തിരയിലെ ഇവരുടെ കെമിസ്ട്രി പോലെ തന്നെ രസകരമാണ് ഇവരുടെ ജീവിതത്തിലെ സൗഹൃദവും. മുകേഷ് തന്റെ ‘മുകേഷ് കഥകൾ’ എന്ന പുസ്തകത്തിലും പല അഭിമുഖങ്ങളിലുമെല്ലാം എന്താണ് താനും മോഹൻലാലും തമ്മിലുള്ള സൗഹൃദമെന്ന് പറഞ്ഞിട്ടുള്ളതുമാണ്.
ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
” കൂടെ നിൽക്കുന്ന ആളുകൾ തന്നെക്കാൾ മികച്ച രീതിയിൽ പെർഫോം ചെയ്താൽ അല്ലെങ്കിൽ ഒപ്പമുള്ള സീനിൽ കൈയടി മേടിച്ചാൽ അതൊന്നും ലാൽ വിഷയമാകില്ല. എല്ലാവരും അത് പോലെയല്ല. ചില താരങ്ങൾ അപ്പോൾ തന്നെ ആ ഡയലോഗ് അവൻ പറഞ്ഞാൽ ശരിയാകില്ല എന്നൊക്കെ പറയും. എന്നാൽ ലാലിന് അത് വിഷയമേ അല്ല. പുള്ളിക്ക് കിട്ടുന്ന ഡയലോഗ് പുള്ളിപ്പറയുന്നു, അല്ലാത്തത് ഒന്നും അദ്ദേഹം കാര്യമാക്കില്ല. പിന്നെ നമ്മൾ പറയുന്ന അഭിപ്രായം അത് ഇനി ഡയലോഗിന്റെ കാര്യം ആണെങ്കിൽ പോലും പുള്ളി നമ്മൾ പറഞ്ഞാൽ കേൾക്കും. എന്നിട്ട് അത് പോലെ ചെയ്യും. അതാണ് മോഹൻലാൽ.”
1980-കൾ മുതൽ ഇന്നുവരെ 25-ലധികം സിനിമകളിൽ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ മിക്കവാറും വലിയ തമാശകളും സൂപ്പർ ഹിറ്റുകളുമായിരുന്നു. ഈ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ശ്യാം (മോഹൻലാൽ), അനിൽകുമാർ (മുകേഷ്) എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായി അറിയപ്പെടുന്നു.













Discussion about this post