മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘നാടോടിക്കാറ്റ്’ (1987) വെറുമൊരു കോമഡി സിനിമയല്ല മലയാളികൾക്ക്. അവരുടെ തൊഴിലില്ലായ്മയും ഗൾഫ് സ്വപ്നങ്ങളും ഇത്രയേറെ സ്വാഭാവികമായി അവതരിപ്പിച്ച മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. ജോലിയില്ലാതെ നിൽക്കുന്ന ദാസനും വിജയനും ഗൾഫ് സ്വപ്നം കണ്ട് തുടങ്ങുകയാണ്. പാസ്‌പോർട്ടും വിസയും ഒന്നും ഇല്ലാതെ കള്ളത്തരത്തിൽ ദുബായ് കടപ്പുറത്താക്കി തരാമെന്ന് പറഞ്ഞ് ഇവരെ പറ്റിക്കുന്നു. ശേഷം ഇവരെത്തുന്ന മദിരാശിയിലാണ്. അവിടെ എന്താണ് ഇവരെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ എന്നും അവർ എങ്ങനെ അതിൽ നിന്നൊക്കെ എങ്ങനെ രക്ഷപെടും എന്നുമൊക്കെയാണ് ചർച്ച ചെയ്യുന്നത്.
ഈ സിമിമയിലെ ഒരുപാട് രംഗങ്ങൾ മലയാളികൾക്ക് അവരുടെ ജീവിതങ്ങളുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നത് ആണെങ്കിലും കൂടുതൽ ആളുകളും ജോലിയൊക്കെ പോയി, അല്ലെങ്കിൽ ഉള്ള ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഇതിലെ ഒരു രംഗം അവർ കൂടുതലായി ഓർക്കും. താൻ ഗൾഫിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ദാസൻ അമ്മയോട് യാത്ര പറയുന്ന രംഗത്തിൽ അയാൾ പറയുന്ന ചില ഡയലോഗുകൾ ഇപ്പോൾ പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നവയാണ്.
” നീ എന്താ കത്ത് ഒന്നും അയക്കാത്തത് എന്ന് ‘അമ്മ ചോദിക്കുമ്പോൾ’ ഞാൻ ഇങ്ങനെ ഓരോ പ്രശ്നത്തിൽ ആയിരുന്നു അമ്മേ’ എന്നാണ് അയാൾ പറയുന്ന മറുപടി. ശേഷം അയാൾ അമ്മയുടെ കാലിന്റെയും അസുഖത്തിന്റെയും കാര്യം ചോദിക്കുമ്പോൾ, നിന്റെ കാര്യം എങ്ങനെയുണ്ട് കയറ്റം കിട്ടുമോ എന്ന് ചോദിക്കുമ്പോൾ “ആ ജോലി പോയി അമ്മേ” എന്ന മറുപടിയാണ് അയാൾ നൽകുന്നത്. അത് വരെ വളരെ കാഷ്വൽ ആയി പോയിരുന്ന സംസാരം പിന്നെ അങ്ങോട്ട് ഒരു സങ്കട ട്രാക്കിലാണ്. ജോലി സ്ഥലത്ത് ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ, അല്ലെങ്കിൽ ജോലിയില്ലാതെ നിൽക്കുമ്പോൾ അനുഭവിക്കുന്ന യുവാക്കളുടെ എല്ലാ മാനസികാവസ്ഥയും ദാസന്റെ ആ ഒറ്റ ഡയലോഗിലുണ്ട്. എല്ലാം ശരിയാകുമെന്നും നല്ല ജോലി കിട്ടുമെന്നുള്ള ആ പ്രതീക്ഷയോടെ നിൽക്കുമ്പോൾ പോലും പല ആളുകളും ധർമ്മസങ്കടത്തിലാണ്. ഇന്ന് അല്ലെങ്കിൽ ഇന്നത്തെ ദിവസം എങ്ങനെ കടന്നുപോകും എന്ന പേടി അവരെ തളർത്തുന്നു.”
ഈ സിനിമയിൽ തന്നെ ദാസൻ ഇന്നസെന്റിനോട് പറയുന്ന ഡയലോഗുണ്ട്’ സത്യം പറയാമല്ലോ പട്ടിണിയാണ്” ഈ സീനും പലർക്കും എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്നത് ആയിരിക്കും.













Discussion about this post