2015-ൽ പുറത്തിറങ്ങിയ അനാർക്കലി മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. മുൻ നേവി ഉദ്യോഗസ്ഥനായ ശന്തനുവിന്റെ (പൃഥ്വിരാജ്) തീവ്രമായ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും കഥയാണിത്. തന്റെ മേലുദ്യോഗസ്ഥന്റെ മകളായ നാദിറയെ പ്രണയിച്ചതിന്റെ പേരിൽ അയാൾക്ക് ജോലി നഷ്ടപ്പെടുന്നു. വർഷങ്ങൾക്ക് ശേഷം അവളെ തേടി അവൻ ലക്ഷദ്വീപിലെ കവരത്തിയിൽ എത്തുന്നതും, അവിടെ വെച്ച് തന്റെ സുഹൃത്തായ അട്ടക്കോയയുടെ (സക്കറിയ) സഹായത്തോടെ അവളെ കണ്ടെത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഒരുപക്ഷെ ഇന്ന് ജീവിച്ചിരുന്നിരുന്നു എങ്കിൽ ഇതുപോലെ എത്രയോ മനോഹരമായ സിനിമകൾ നമുക്ക് സച്ചി തരുമായിരുന്നു എന്ന് കാണുന്ന പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്. നമ്മൾ പ്രണയ സിനിമകളിൽ കണ്ടിട്ടുള്ള കാത്തിരിപ്പ് എന്ന തീമിനെ അതിന്റെ മറ്റൊരു തലത്തിൽ നന്നായി അവതരിപ്പിക്കാൻ സാധിച്ചു എന്നിടത്താണ് ഈ സിനിമ വിജയിച്ചത്. ലക്ഷദ്വീപിന്റെ ഭംഗി ഇത്രത്തോളം മനോഹരമായി പകർത്തിയ മറ്റൊരു മലയാള സിനിമയും കാണില്ല. സുജിത്ത് വാസുദേവിന്റെ ക്യാമറക്കണ്ണുകൾ കവരത്തിയുടെ നീലക്കടലിനെയും പവിഴപ്പുറ്റുകളെയും അതിമനോഹരമായി സ്ക്രീനിലെത്തിച്ചു.
പ്രകടനങ്ങളിലേക്ക് വന്നാൽ പ്രിത്വിരാജും സുരേഷ് കൃഷ്ണയും അരുണുമൊക്കെ തകർത്തെങ്കിലും ഈ സിനിമയിലേറ്റവും കൈയടി നേടിയത് ബിജുമേനോനെ സക്കറിയ തന്നെയായിരുന്നു. കോമഡി രംഗങ്ങളും ഇമോഷണൽ രംഗങ്ങളുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്ന രീതി അത്രമാത്രം മനോഹരമായിരുന്നു. കൂട്ടുകാരന് സഹായം ചെയ്തു കൊടുത്ത കുറ്റത്തിനാണ് സക്കറിയുടെയും ജോലി പോകുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷം ശന്തനുവിനെ കാണുമ്പോൾ അയാൾക്ക് ആ ബുദ്ധിമുട്ട് കിടപ്പുമുമുണ്ട്. ശേഷം ഇവർ തമ്മിലുള്ള സംഭാഷണങ്ങളിൽ ഒരേ സമയം അയാൾ ചിരിപ്പിക്കുകയും വൈകാരികമായി പെരുമാറുകയും ഒകെ ചെയ്യുന്നു.
കാമുകിയുടെ അടുത്തെത്താൻ പല വഴികൾ നോക്കുന്ന ശന്തനുവിന്റെ ഒടുവിലത്തെ ആശ്രയം കൊച്ചിയിലേക്ക് അത്യാവശ്യ ഘട്ടത്തിൽ മാത്രം പറക്കുന്ന ഹെലികോപ്പ്ടറിൽ ഒരു മെഡിക്കൽ എമാർജൻസിയുടെ ഭാഗമായി കയറുക എന്നതാണ്. അതിനായി അയാൾ രോഗിയായി അഭിനയിക്കാനുള്ള പ്ലാനിൽ സക്കറിയ ഭാഗമാകുന്നു. അത് വരെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർക്ക് മുന്നിൽ അവർ അഭിനയിക്കാൻ ഒരുങ്ങുന്നു. തന്റെ കൂട്ടുകാരൻ വിഷവാതകം ശ്വസിച്ചു ആത്മത്യക്ക് ശ്രമിച്ചു എന്ന് പറഞ്ഞ് സക്കറിയ എല്ലാവരെയും അറിയിക്കുന്നു. ഒരേ സമയം ഉള്ളിൽ ചിരിക്കുകയും പുറത്ത് ഇതെല്ലം അഭിനയമായതിനാൽ കരയുകയും ചെയ്യുന്ന ബിജു മേനോൻ പ്രേക്ഷകരുടെ കൈയടി മേടിക്കുന്നു.
എന്തായാലും ഏറെ നേരത്തെ പോരാട്ടങ്ങൾക്കും സംസാരങ്ങൾക്കും ഒടുവിൽ എയർ ആംബുലൻസ് ഹെലികോപ്പറ്റർ കൊച്ചിയിലേക്ക് പറക്കുന്നു. ഒപ്പം ഉണ്ടായിരുന്ന ആളുകൾ എല്ലാം വിഷമിക്കുമ്പോൾ, ബിജു മേനോൻ ചിരിച്ചുകൊണ്ട് ” എടാ പൊട്ടന്മാരെ ഇതെല്ലം അഭിനയമായിരുന്നു” ഇവനൊന്നും ഇല്ല എന്നും പറഞ്ഞ് ചിരിക്കുന്നു. ഇതെല്ലം ഞങ്ങൾ രണ്ടാളും അവളുടെ അടുത്തെത്താൻ ഒരുക്കിയ ആക്ടിങ് ആണെന്ന് പറഞ്ഞുകൊണ്ട് ശന്തനുവിന്റെ ഓക്സിജൻ ഊരിമാറ്റുമ്പോൾ അവിടെ അയാളെ പോലും ഞെട്ടിച്ച ട്വിസ്റ്റ് സംഭവിക്കുകയും യഥാർത്ഥത്തിൽ അയാൾ വിഷവാതകം ശ്വസിച്ചു എന്ന് കണ്ട് നമ്മളും സക്കറിയും ഒരേ പോലെ ഞെട്ടുന്നത്. അത്രയും നേരവും നമ്മളെ ചിരിപ്പിച്ചുകൊന്ന ബിജുമേനോനെ മറ്റൊരു ഭാവമാണ് പിന്നെ കാണുന്നത്. തന്റെ കൂട്ടുകാരനോട് ” ചതിച്ചോടാ ……., കളിക്കല്ലേ എന്ന് പറഞ്ഞിട്ടല്ലെടാ കൂടെ നിന്നത്.” എന്ന് പറഞ്ഞിട്ട് അയാൾ കരയുമ്പോഴാണ് നമ്മൾ പ്രേക്ഷകന്റെ കണ്ണും അറിയാതെ നിറയുന്നത്.
സിനിമ കണ്ടിറങ്ങുന്ന ആരും ഇതിലെ നായികയെ പോലെ ഒത്തിരി സ്നേഹിക്കുന്ന ഒരാളെ ആഗ്രഹിക്കുമെങ്കിലും കൂടുതൽ ആളുകൾക്കും താത്പര്യം ഇത് പോലെ ഒരു സക്കറിയ ജീവിതത്തിൽ ഉണ്ടാകാനായിരിക്കും……













Discussion about this post