കോൺഗ്രസ് നിലവിൽ ഒരു നേതൃത്വം ഇല്ലാത്ത പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കോൺഗ്രസിലെ മിക്ക ജനപ്രതിനിധികളും നിലവിലെ നേതൃത്വത്തിൽ അതൃപ്തരാണെന്നും മറ്റത്തൂർ ഒരു തുടക്കം മാത്രമാണെന്നും അനൂപ് ആന്റണി വ്യക്തമാക്കി. കോൺഗ്രസ് ഐക്യമില്ലാത്ത പാർട്ടിയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ തകർച്ചയ്ക്ക് ഇത് തന്നെയാകും പ്രധാന കാരണമെന്നും അനൂപ് ആന്റണി സൂചിപ്പിച്ചു.
“കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രികസേരക്ക് പുറകേയാണ്. മറ്റത്തൂരിൽ സംഭവിച്ചത് കോൺഗ്രസ് തന്നെ വരുത്തിവച്ചതാണ്. കോൺഗ്രസ് നേതൃത്വം മുഴുവനായി ബിജെപിയിലേക്ക് വരാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അത് ആ പാർട്ടിയുടെ അടിസ്ഥാനപരമായ തകരാറിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.
കോൺഗ്രസ് ഐക്യമില്ലാത്ത പാർട്ടിയാണ്.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ തകർച്ചയ്ക്ക് ഇത് തന്നെയാകും പ്രധാന കാരണം.
മറ്റത്തൂർ ഒരു തുടക്കം മാത്രമാണ്. കോൺഗ്രസിലെ മിക്ക ജനപ്രതിനിധികളും നിലവിലെ നേതൃത്വത്തിൽ അതൃപ്തരാണ്..
അവസരം ലഭിച്ചാൽ അവരെല്ലാം ബിജെപിയിലേക്ക് വരും.. കാരണം കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവി ബിജെപിയിലാണെന്ന് അവർ തിരിച്ചറിയുന്നു.. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബിജെപിയിൽ ചേരും,” എന്നും അനൂപ് ആന്റണി വ്യക്തമാക്കി.












Discussion about this post