മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നാണ് 1989-ൽ പുറത്തിറങ്ങിയ ‘ചാണക്യൻ’. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ ആണ് നായകനായി എത്തിയത്. തന്നെയും തന്റെ കുടുംബത്തെയും നശിപ്പിച്ച മുഖ്യമന്ത്രിയോട് (തിലകൻ – മാധവ മേനോൻ) പ്രതികാരം ചെയ്യാനായി റേഡിയോ തരംഗങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിൽ ജോൺസൺ എന്ന കഥാപാത്രത്തെയാണ് കമലഹാസൻ അവതരിപ്പിച്ചത്. നേരിട്ടുള്ള പോരാട്ടത്തേക്കാൾ ബുദ്ധിപരമായ തന്ത്രങ്ങളിലൂടെ ശത്രുവിനെ തകർക്കുന്നതുകൊണ്ടാണ് സിനിമയ്ക്ക് ‘ചാണക്യൻ’ എന്ന് പേര് നൽകിയത്. കമ്പ്യൂട്ടറുകളും സാങ്കേതികവിദ്യയും മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കാലത്താണ് ഈ സിനിമ പുറത്തിറങ്ങുന്നത് എന്ന് ഓർക്കണം.
റേഡിയോ സിഗ്നലുകൾ ചോർത്തി മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നതും, ശബ്ദം അനുകരിച്ച് ആളുകളെ പറ്റിക്കുന്നതുമെല്ലാം അന്ന് പ്രേക്ഷകർക്ക് വലിയ അത്ഭുതമായിരുന്നു. അന്നൊക്കെ സിനിമയിൽ സ്ഥിരം കാണുന്ന 10 – 20 പേരെ ഒരുമിച്ച് ഇടിച്ചു ജയിക്കുന്ന നായകൻ അല്ല താൻ എന്നും പരിമിതികൾ ഉള്ള ഒരു സാധാരണക്കാരന് ആയതിനാൽ തന്നെ ആശ്രയം കണ്ടെത്തുന്നത് സാങ്കേതിക വിദ്യകളിലാണ്. ജോൺസനെ സഹായിക്കാൻ സിനിമയിൽ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ ജയറാം തന്നെയാണ്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ നമ്മളെ ഏറെ ത്രില്ലടിപ്പിച്ച ഒന്നായിരുന്നു.
കമൽഹാസൻ എന്ന അതുല്യ പ്രതിഭ മലയാളത്തിൽ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി നമുക്ക് ഇതിലെ കഥാപാത്രത്തെ പറയാൻ സാധിക്കും.













Discussion about this post