2005-ൽ കെ മധുവിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ചൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘സേതുരാമയ്യർ സി.ബി.ഐ’. സേതുരാമയ്യർ എന്ന ഐക്കോണിക് സി.ബി.ഐ ഓഫീസറുടെ മൂന്നാമത്തെ കേസ് അന്വേഷണമാണിത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായ സേതുരാമയ്യർ എന്ന കഥാപാത്രത്തിന് തന്നെ പ്രത്യേക ഫാൻ ബെയ്‌സ് ആണുള്ളത്.
വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന ഈശോ(കലാഭവൻ മണി) എന്ന വ്യക്തിയെ കാണാൻ സേതുരാമയ്യർ എത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഈശോ താൻ ചെയ്ത 7 കൊലപാതകങ്ങളിൽ ഒരെണ്ണം താൻ അല്ല ചെയ്തത് എന്ന് പറയുന്നിടത്താണ് സേതുരാമയ്യർ അന്വേഷണം ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുനടന്ന ഈ കൊലപാതക പരമ്പരയിൽ മാണിക്കുഞ്ഞ് എന്ന വ്യക്തിയുടെ യഥാർത്ഥ കൊലപാതകി ആരാണ് എന്ന അന്വേഷണത്തിൽ സേതുരാമയ്യർ എത്തുമ്പോൾ സിനിമയുടെ ഓരോ മിനിറ്റും ത്രില്ലിങ്ങാകുന്നു. സിനിമയിൽ അലക്സ് 5 കൊലപാതകം ഒരു വീട്ടിൽ ചെയ്യുമ്പോൾ ബാക്കി രണ്ടെണ്ണം മറ്റൊരിടത്താണ് നടത്തുന്നത്. അതിലാണ് മാണിക്കുഞ്ഞും മരുമകൾ മോസിയും ഉൾപ്പെട്ടത്.
മാണിക്കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുമ്പ് ചുവരിൽ ” isow ” എന്ന് എഴുതിയിരുന്നു. അതോടെയാണ് ഈ കൊലയും കലാഭവൻ മണിയാണ് ചെയ്തത് എന്ന അനുമാനത്തിലേക്ക് ഉദ്യോഗാസ്ഥർ വരുന്നത്. നീണ്ട ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അന്ന് ” isow ” എന്ന് മാണിക്കുഞ്ഞ് എഴുതിയത് “mosi “എന്നായിരുന്നു എന്ന് മനസിലാകുന്നത്. അന്ന് isow , mosi ആയതൊക്കെ കണ്ടുനിൽക്കുന്ന പ്രേക്ഷകനും ഞെട്ടലായിരുന്നു. കൊലപാതകം നടന്ന വീട്ടിൽ മണ്ണിനടിയിൽ നിന്ന് ഒരു ജുബ്ബയും മാലയും കിട്ടുന്നുണ്ട്. ആ ആളാണ് സിനിമയിൽ മോസിക്ക് വേണ്ടി മാണിക്കുഞ്ഞിനെ കൊന്നതെന്ന് സിബിഐ മനസിലാകുന്നു. ഇത്രയും വർഷവും ഒളിച്ചിരുന്ന ആ പ്രതിയെ പൂട്ടാൻ സിനിമ കാണുമ്പോൾ അവസാനം കേസിൽ നമ്മൾ ആദ്യം മുതൽ സംശയിക്കുന്ന ആളുകൾ മുതൽ ഒരു സംശയവും ഇല്ലാത്ത ആളുകളെ കൂട്ടി മാസ് തിരിച്ചറിയിൽ പരേഡ് വെക്കുന്നു.
അത് വരെ നമ്മളും എന്തിന് സിബിഐ ഉദ്യോഗസ്ഥർ പോലും സംശയിക്കാതെ, ഈ കേസ് തുടക്കത്തിൽ സിബിഐ അന്വേഷിക്കണം എന്നൊക്കെ ആവശ്യപ്പെട്ട പൗര സമിതി ഒകെ ഉണ്ടാക്കിയ ടെയ്‌ലർ മണി എന്ന ജഗദീഷ് കഥാപാത്രമാണ് ആ കൊലപാതകം നടത്തിയത് എന്നത് ഷോക്ക് തന്നെയായിരുന്നു. മണിയുടേതാണ് ആ മാലയും ജുബ്ബയും എന്നൊക്കെ അറിയുമ്പോൾ ഉണ്ടാകുന്ന ആ ഷോക്ക് തന്നെയാണ് ഈ പടത്തിന്റെ കിക്ക്.
മോസിയുമായി പള്ളിപ്പെരുന്നാൽ ദിവസം ടെയ്‌ലർ മണിയുടെ അവിഹിതം വീട്ടിൽ വെച്ച് മാണിക്കുഞ്ഞ് പിടികൂടുന്നു. മോസിയെ അയാൾ ഇതിന്റെ പേരിൽ ഉപദ്രവിക്കുമ്പോഴാണ് മണി അയാളെ കൊന്നത്. ശേഷം ആ കൊലപാതകം കൂടി അലക്സ് ആണ് ചെയ്തതെന്ന് വരുത്താൻ പോസ്റ്റ് മാർട്ടം റിപ്പോർട്ട് തിരുത്തിയെഴുതിക്കുന്നു. പൊലീസിനോട് ജഗദീഷ് എപ്പോഴോ പറഞ്ഞ ചെറിയ ഒരു കളത്തിൽ നിന്നാണ് അയാളെ സംശയിക്കുന്നതിലേക്ക് ഉദ്യോഗസ്ഥർ വന്നത്.













Discussion about this post