2005-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ മാസ് ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘നരൻ’. മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായ മുള്ളൻകൊല്ലി വേലായുധനെ അവതരിപ്പിച്ചത് ഈ സിനിമയിലാണ്. മുള്ളൻകൊല്ലി എന്ന കൊച്ച് ഗ്രാമവും അവിടെ ഒഴുകുന്ന പുഴയും ആ പുഴയിലെ മലവെള്ളപ്പാച്ചിലുമാണ് സിനിമയുടെ പശ്ചാത്തലം. ഗ്രാമത്തിലെ “ചട്ടമ്പി” എന്ന് മുദ്രകുത്തപ്പെട്ടവനാണെങ്കിലും, ഗ്രാമത്തിലുള്ളവരുടെ രക്ഷകൻ വേലായുധനാണ്. നിയമം കയ്യിലെടുക്കുന്നത് ആരാണെങ്കിലും അയാളുടെ വിധിയെഴുതുന്നത് വേലായുധൻ ആണെന്നാണ് നാട്ടിലെ ഒരു നീതി.
വേലായുധനോട് നേർക്കുനേർ മുട്ടാനുള്ള ചങ്കുറപ്പ് ഇല്ലെങ്കിലും അയാളെ പ്രധാന ശത്രുവായി കാണുന്നത് നാട്ടിലെ പ്രമാണിയായ ചെറിയ നമ്പ്യാരാണ്. എന്നാൽ പിതൃതുല്യനായ വലിയ നമ്പിയാരോടുള്ള സ്നേഹവും അയാളുടെ മകളുടെ കഴുത്തിൽ താലികെട്ടി എന്ന പരിഗണന കൊണ്ടും വേലായുധൻ ചെറിയ നമ്പ്യാരെ വെറുതെ വിടുന്നു. അതിനിടയിൽ വേലായുധൻ പല പ്രതിസന്ധികളും നേരിടുകയും അവസാനം അതിനെ എല്ലാം തരണം ചെയ്യുകയും ചെയ്യുന്നു. വളരെ സിമ്പിളായ ഒരു പ്ലോട്ടിനെ അവതരിപ്പിച്ച രീതി കൊണ്ടും അഭിനയ മികവ് കൊണ്ടുമാണ് നരൻ ക്ലാസ്സിക്കയത് എന്ന് പറയാം.
സിനിമയിൽ പുഴയിലിറങ്ങിയുള്ള തടി പിടുത്തവും, വെള്ളത്തിൽ ഉള്ള ഫൈറ്റും ഒകെ മനോഹരമായ രംഗങ്ങൾ ആയിരുന്നു. സിനിമയിൽ ” ഓമൽ കണ്മണി” എന്ന ഗാനമൊക്കെ ഉണ്ടാക്കിയ കിക്ക് വേറെ ലെവലായിരുന്നു. എങ്കിലും ചിത്രത്തെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിലേക്ക് പെട്ടെന്നുവരുന്ന കാര്യം ” വേൽമുരുക”എന്ന പാട്ടാണ്. ഇന്നും ഏത് ഉത്സവ പരമ്പരയിലും, പെരുന്നാൾ സ്ഥലങ്ങളിലും ഒരു ഗാനമേള നടന്നാൽ അതിൽ ഉറപ്പായിട്ടും ഈ പാട്ട് ഉണ്ടാകും. ഡാൻസ് ഒന്നും കളിക്കാതെ മാറി നിൽക്കുന്ന ആളുകൾ പോലും ഈ പാട്ട് കേട്ടാൽ അറിയാതെ ആണെങ്കിലും ഒന്ന് തുള്ളും. അതാണ് ഈ പാട്ടിന്റെ കിക്ക്. ഈ ഗാനം പിറന്ന വഴിയെക്കുറിച്ച് ദീപക് ദേവ് ഇങ്ങനെ പറഞ്ഞു:
“നരസിംഹ സിനിമയിലെ “പഴനിമല മുരുകന്” എന്ന ഗാനത്തിന്റെ ബാക്കി വരുന്ന പാട്ട് ആയിരിക്കണം എന്നാണ് ജോഷി സാർ പറഞ്ഞ ഡിമാൻഡ്. അത്രക്ക് ഓളം കേൾക്കുമ്പോൾ ഉണ്ടാകണം. അതിനായി ഒരു പഞ്ചാബി സ്റ്റൈൽ പിടിക്കാൻ തീരുമാനിച്ചു. കൈതപ്രം തിരുമേനി എഴുതിയ വരികൾ ഞാൻ പെട്ടെന്നുതന്നെ സെറ്റ് ചെയ്തു. എല്ലാം നിമിഷ നേരം കൊണ്ട് ഒകെ ആയി. പാട്ട് കേട്ട തിരുമേനിക്ക് ജോഷി സാറിനും ഒകെ ഇഷ്ടമായി. ആന്റണി സാർ വന്നിട്ട് ഞാൻ ഇത് ലാലേട്ടനെ കേൾപ്പിക്കട്ടെ എന്ന് പറഞ്ഞു. ഫോണിൽ ഒകെ ഈ പാട്ട് കേട്ടാൽ പുള്ളിക്ക് ഇഷ്ടമാകുമോ എന്ന പേടി എനിക്കും ജോഷി സാറിനും ഒകെ ഉണ്ടായിരുന്നു. പാട്ട് കേൾപ്പിക്കാൻ പോകുന്നു എന്ന് ആന്റണി സാർ പറഞ്ഞപ്പോൾ ലാലേട്ടൻ’ പാട്ട് ഉണ്ടാക്കിയ ആൾക്കും പാട്ട് ഉണ്ടാക്കാൻ പറഞ്ഞ ആൾക്കും ഇഷ്ടമായോ എന്ന് ചോദിച്ചു. ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ ‘ പിന്നെ എന്റെ ഇഷ്ടം നോക്കേണ്ട എന്നാണ് പറഞ്ഞത്. ഫോൺ വെച്ചുകഴിഞ്ഞപ്പോൾ ജോഷി സാർ പറഞ്ഞു’ഇതുകൊണ്ടാണ് അയാൾ മോഹൻലാലായി ഇരിക്കുന്നത്’ എന്ന്”
എന്തായാലും നരസിംഹത്തിലെ പാട്ടിനേക്കാൾ അത് ഉണ്ടാക്കിയ ഓളം കൊണ്ട് വേൽമുരുക പാട്ടിന് ഫാൻ ബെയ്‌സ് ഉണ്ട്.













Discussion about this post