ആശാരിയായ പ്രേമചന്ദ്രൻ( മോഹൻലാൽ) തന്റെ അച്ഛനുമൊത്ത്( ഭരത് ഗോപി- ബാലൻ മാഷ്) സമാധാനമായി ജീവിക്കുന്ന സമയത്ത് അയാൾ പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ( മീര ജാസ്മിൻ) സഹായിക്കുന്നു. അവളുടെ അവസ്ഥയും സാഹചര്യവും മനസിലാക്കി അവളെ സഹായിച്ച പ്രേമചന്ദ്രന് ആ സഹായം ഒടുവിൽ വലിയ ബുദ്ധിമുട്ടാകുന്നു. അതിനിടയിൽ പ്രേമചന്ദ്രനോട് പ്രേമം തോന്നുന്ന മീര അവതരിപ്പിച്ച കണ്മണിയോട് അയാൾ തന്റെ മോശമായ ഭൂതകാലം വിവരിച്ചു കൊടുക്കുന്നു.
ചെറുപ്പ കാലത്ത്, സഹോദരിയെ ശല്യം ചെയ്ത വ്യക്തിയെ ചോദ്യം ചെയ്യാൻ പോയതായിരുന്നു പ്രേമചന്ദ്രനും കൂട്ടുകാരനും. ഒടുവിൽ അത് വഴക്കിലേക്ക് നീങ്ങുന്നു. ഒടുവിൽ കൂട്ടുകാരൻ( മുകേഷ് അവതരിപ്പിച്ച ശിവൻ) ചെയ്ത കൊലപാതക കുറ്റം ഏറ്റെടുത്ത് ജയിലിൽ പോയ പ്രേമചന്ദ്രനെ സഹോദരനും സഹോദരിയുമൊക്കെ പുറംതള്ളുന്നു. തനിക്ക് വേണ്ടിയാണ് പ്രേമചന്ദ്രൻ ജയിലിൽ പോയത് എന്ന് മറന്ന സഹോദരിയും, കാശും നല്ല ജോലിയും ഒകെ ആയപ്പോൾ സർവ്വതും മരണ സഹോദരനും മോഹൻലാലിനെ കാണുന്നത് പുച്ഛത്തോടെയാണ്.
എങ്കിലും അയാൾക്ക് അതിലൊന്നും പരാതിയില്ല, പരിഭവമില്ല. തനിക്ക് നന്നായി അറിയുന്ന ആശാരി പണി സന്തോഷത്തോടെ ചെയ്ത് ജീവിക്കുന്നു. മോഹൻലാൽ എത്രത്തോളം ബ്രില്ലിയൻറ് ആയ ആക്ടർ ആണെന്ന് കാണിക്കാൻ സിനിമയിൽ ഒരു ചെറിയ സീനുണ്ട്. അയാളെ പോലെ ഇത്ര വർഷമായി ഈ ഫീൽഡിൽ ജോലി ചെയ്യുന്ന ഒരു നടൻ എങ്ങനെയാകണം അഭിനയിക്കേണ്ടത് എന്ന് കാണിച്ച സീൻ.
സിനിമയുടെ തുടക്കത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച മൂത്താശ്ശേരി എന്ന കഥാപാത്രവുമായി മോഹൻലാൽ അവതരിപ്പിക്കുന്ന പ്രേമചന്ദ്രൻ സംസാരിക്കുന്ന സീനുണ്ട്. തന്റെ ജോലി ചെയ്യുന്നതിനൊപ്പം അയാൾ തൊട്ടപ്പുറത്ത് വീട്ടിലെ കുട്ടി വായിച്ചു പഠിക്കുന്നതിലെ തെറ്റ് അയാൾ തിരുത്തുന്നു. അതിനിടയിൽ ചുറ്റിക കൊണ്ട് ആണിയടിച്ചിട്ട് ഇന്നസെന്റിനോട് എന്താണ് താൻ ആ കുട്ടിക്ക് പറഞ്ഞ് കൊടുത്തതെന്ന് പറയുന്നു. ആ സീൻ നിങ്ങൾ ഇനി ശ്രദ്ധിച്ചാൽ മനസിലാകും അതിൽ ആണിയടിക്കുമ്പോൾ അത് വളയുന്നുണ്ട്.
എന്നാൽ അതിലെ രസം അത് കാണുന്ന നമുക്ക് അത് നാച്ചുറൽ ആണ് തോന്നാൻ അദ്ദേഹം പോക്കറ്റിൽ നിന്ന് മറ്റൊരു ആണിയെടുക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയൊരു ആണി ആ പോക്കറ്റിൽ ഇല്ല, പകരം അയാളുടെ അഭിനയ കമികവ് കൊണ്ട് നമുക്ക് അങ്ങനെയൊന്ന് ഉള്ളതായി തോന്നും.













Discussion about this post