സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെക്കുറിച്ചുള്ള യുവരാജ് സിംഗിന്റെ, പിതാവ് യോഗ്‌രാജ് സിംഗിന്റെ തുറന്നുപറച്ചിൽ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. അർജുൻ ടെണ്ടുൽക്കർ സച്ചിനെപ്പോലെ തന്നെ മികച്ചൊരു ബാറ്റിംഗ് ശൈലിയുള്ള താരമാണെന്നും എന്നാൽ പരിശീലകർ അദ്ദേഹത്തെ തെറ്റായ രീതിയിലാണ് പരിശീലിപ്പിക്കുന്നത് എന്നും യോഗ്‌രാജ് സിംഗ് ആരോപിച്ചു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“അർജുൻ ടെണ്ടുൽക്കറുടെ ബൗളിംഗിലാണ് പരിശീലകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അർജുൻ അടിസ്ഥാനപരമായി ഒരു മികച്ച ബാറ്റ്‌സ്മാനാണ്. ഞാൻ നടത്തിയ ഒരു ക്രിക്കറ്റ് ക്യാമ്പിനിടെ അർജുൻ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി. അവൻ ശരിക്കും സച്ചിനെ പോലെ തന്നെയാണ്.”
“അർജുന് ബാറ്റിംഗിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അക്കാദമിയിൽ വന്നപ്പോൾ താൻ അർജുനോട് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് അധികം ബാറ്റിംഗ് അവസരം നൽകാറില്ലെന്നാണ് അർജുൻ മറുപടി നൽകിയത്. അയാൾ ഇൻഡോർ നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അവൻ പന്തുകൾ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പായിക്കുന്നത് കണ്ട് താൻ അമ്പരന്നു. “സത്യത്തിൽ അവൻ സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നത്,” യോഗ്‌രാജ് കൂട്ടിച്ചേർത്തു.
ഇത് കൂടാതെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോൾ അർജുനെ ഏതാനും മത്സരങ്ങളിൽ ഓപ്പണറായി ഇറക്കാൻ താൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അത് ചെവികൊണ്ടില്ലെന്ന് യോഗ്‌രാജ് ആരോപിച്ചു.












Discussion about this post