ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐയുടെ സെലക്ഷൻ രീതികളെ വിമർശിച്ച് മുൻ താരം രവിചന്ദ്രൻ അശ്വിൻ. ചില കളിക്കാർക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കുമ്പോൾ മികച്ച പ്രകടനം നടത്തുന്ന മറ്റു ചിലർ തഴയപ്പെടുന്നുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാവർക്കും തുല്യ നീതിയല്ല ലഭിക്കുന്നത് എന്നാണ് അശ്വിന്റെ വാദം. ചില താരങ്ങൾക്ക് അധിക അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത് മാറ്റണമെന്നും എല്ലാ കളിക്കാരുടെയും ആത്മാഭിമാനം ഒരുപോലെയാണെന്നും അശ്വിൻ ഓർമിപ്പിച്ചു. സൗത്താഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിൽ ഭാഗമായിരുനെങ്കിലും ഒരു മത്സരം പോലും കളിയ്ക്കാൻ പറ്റാതിരുന്ന ഋഷഭ് പന്ത് കിവീസിനെതിരായ പരമ്പരയിലും ഇടം പിടിച്ചിട്ടുണ്ട്, തനിക്ക് കളിക്കാൻ പറ്റുമോ അതോ ബെഞ്ചിൽ തന്നെയാണോ എന്ന കാര്യത്തിൽ താരങ്ങൾക്ക് വ്യക്തത ആവശ്യമാണെന്നാണ് അശ്വിന്റെ വാദം.
“സഞ്ജുവിനോട് നീ ടി20 ടീമിൽ മാത്രമേ ഉള്ളൂ എന്ന് പറയുകയും, അതിനുശേഷം അദ്ദേഹം വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ച്വറി അടിക്കുകയും ചെയ്താൽ എന്ത് ചെയ്യും?” എന്ന് അശ്വിൻ ചോദിച്ചു. ഓരോ താരത്തിനും വ്യക്തമായ റോൾ നൽകുന്നതിൽ സെലക്ടർമാർ പരാജയപ്പെടുന്നു.” അദ്ദേഹം പറഞ്ഞു.
ടീമിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നത് കളിക്കാർക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ മിടുക്കരായ താരങ്ങൾക്കെല്ലാം ഒരേപോലെ അവസരം നൽകണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. ടി 20 ലോകകപ്പ് ടീമിന്റെ ഉപനായകനായ ഇന്ത്യ അക്സർ പട്ടേലിനെ ഈ പരമ്പരയിൽ ടീം ഒഴിവാക്കിയപ്പോൾ വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. പേസർ മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷാമി വീണ്ടും അവഗണിക്കപ്പെട്ടു.













Discussion about this post