മലയാള സിനിമയിലെ റിയലിസ്റ്റിക് സിനിമകളുടെ വക്താവും പ്രശസ്ത സംവിധായകനുമാണ് കമൽ. സാധാരണക്കാരുടെ ജീവിതവും കുടുംബബന്ധങ്ങളും പ്രണയവുമൊക്കെ അതിമനോഹരമായി സ്ക്രീനിലെത്തിക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈഭവം പുലർത്തിയിട്ടുണ്ട്. ഭരതന്റെ സഹായിയായി സിനിമയിൽ എത്തിയ കമൽ, 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപ്പൂവുകൾ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായ
40 ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള കമൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, തുടങ്ങി സൂപ്പർ താരങ്ങൾക്ക് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ, തന്നെ വിസ്മയിപ്പിച്ച ഒരു ഷോട്ട് നൽകിയ അഭിനേതാവിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. വാക്കുകൾ ഇങ്ങനെ:
” ശങ്കരാടി ചേട്ടനും, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും, പപ്പു ചേട്ടനും, ഇന്നസെന്റ് ചേട്ടനുമെല്ലാം എന്നെ വിസ്മയിപ്പിച്ച നടന്മാരാണ്. എന്നാൽ സൂപ്പർ താരങ്ങളിലേക്ക് വന്നാൽ അത് മോഹൻലാലാണ്. മമ്മൂട്ടിയും, ജയറാമുമൊക്കെ അടുത്ത നിമിഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു സംവിധായകൻ എന്ന നിലയിൽ ഊഹിക്കാൻ പറ്റും. എന്നാൽ മോഹൻലാൽ അങ്ങനെയല്ല, അടുത്ത നിമിഷം അയാൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ല. ഷോട്ട് വിളിച്ചു കഴിഞ്ഞാൽ, നമ്മൾ വിചാരിക്കുന്നതിന് അപ്പുറം അയാൾ നമുക്ക് തരും.”
ഒട്ടനവധി താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് കമൽ ആണ്. ദിലീപ് (സഹസംവിധായകനായി എത്തി), കുഞ്ചാക്കോ ബോബൻ, ശാലിനി (നായികയായി), സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ, ഭവന തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.













Discussion about this post