ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി നായകനായി വളർന്നുവരുന്ന ശുഭ്മാൻ ഗിൽ, ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നിർണ്ണായകമായ ഒരു നിർദ്ദേശം ബിസിസിഐക്ക് മുൻപിൽ വെച്ചു. ഓരോ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപും ടീമിന് 15 ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പ് അത്യാവശ്യമാണെന്നാണ് ഗില്ലിന്റെ നിർദ്ദേശം.
ടെസ്റ്റ് മത്സരങ്ങളിൽ താരങ്ങൾ കൂടുതൽ പൊരുത്തപ്പെടണമെങ്കിൽ ദീർഘനേരത്തെ പരിശീലനം ആവശ്യമാണെന്ന് ഗിൽ വിശ്വസിക്കുന്നു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ടെസ്റ്റ് ഫോർമാറ്റിലേക്ക് പെട്ടെന്ന് മാറുന്നത് പ്രകടനത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം. ശുഭ്മാൻ ഗില്ലിന്റെ ക്രിക്കറ്റ് ബുദ്ധിയെയും ദീർഘവീക്ഷണത്തെയും ബിസിസിഐ ഏറെ വിശ്വാസത്തിലെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടീമിനായുള്ള ഭാവി പ്ലാനുകൾ തയ്യാറാക്കുന്നതിൽ ഗില്ലിന് കൂടുതൽ സ്വാധീനം നൽകാൻ ബോർഡ് തയ്യാറാണ്.
എന്തായാലും ഗില്ലിന്റെ ഈ നിർദ്ദേശങ്ങൾ അദ്ദേഹം ടീമിൽ ഒരു നായകന്റെ ഉത്തരവാദിത്തത്തിലേക്ക് ഉയരുന്നതിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ടീമിന്റെ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗില്ലിന് വലിയൊരു പങ്ക് ബിസിസിഐ നൽകിയേക്കും.












Discussion about this post