മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ‘കിരീടം’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 1993-ൽ പുറത്തിറങ്ങിയ ‘ചെങ്കോൽ’ കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ജയിലിൽ പോയ സേതുമാധവന് പിന്നീട് എന്ത് സംഭവിച്ചു? തിരിച്ചുവരവിൽ അയാളുടെ ജീവിതം എങ്ങനെയായിരിക്കും? ഈ കാര്യങ്ങളൊക്കെയാണ് ചെങ്കോൽ പറയുന്നത്.
കിരീടം അവസാനിക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഒരു മുള്ള് തറച്ചുകയറുന്ന ഫീൽ തോന്നുമെങ്കിലും ചെങ്കോലിലേക്ക് വന്നാൽ ആ മുള്ള് കൊണ്ടുള്ള വേദന കൂടുകയാണ്. മിടുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥനായി മാറേണ്ട ഒരു ചെറുപ്പക്കാരൻ, സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം അവൻ ഒരു തെറ്റ് ചെയ്യുന്നു. അത് വരെ ഒപ്പമുണ്ടായിരുന്ന എല്ലാവരും അയാൾക്ക് അന്യനായി മാറിയപ്പോൾ സേതുമാധവന് അന്ന് ജോസിനൊപ്പം ആ തെരുവിൽ വെച്ച് കൊല്ലപ്പെട്ടു എന്ന് നമുക്ക് തോന്നും.
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്ന സേതുമാധവന് ചെങ്കോലിൽ കിട്ടുന്നത് കടുത്ത അപമാനങ്ങളാണ്. പോലീസുകാരുടെ ഉപദ്രവം, ജോസിന്റെ ആളുകളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ, അച്ഛനിൽ നിന്നുള്ള അവഗണന എല്ലാം കൂടിയായതോടെ അയാൾ തകരുന്നു. വീട്ടിൽ വന്നയുടനെ കിട്ടുന്ന അവഗണന അയാളെ ആ നാട്ടിൽ നിന്ന് തന്നെ മാറി നിൽക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന. തന്നെ എന്തിനാണോ ജയിൽ പോയത്, തന്നെ എന്തിനാണോ നാട്ടുകാർ ഒരു കാലത്ത് ആളുകൾ ഭയന്നത് അതായി തീരാൻ അയാൾ തീരുമാനിക്കുന്നു- കീക്കാടൻ ജോസിനേക്കാൾ വലിയ ഗുണ്ട. അതോടെ അയാളെ ആളുകൾ വീണ്ടും ഭയന്ന് തുടങ്ങുന്നു.
ഇതിനിടയിലാണ് ഒരു മോശം സാഹചര്യത്തിൽ അയാൾ തന്റെ അനുജത്തിയെ ഒരു ലോഡ്ജിൽ വെച്ച് കാണുന്നത്. അത് കണ്ടിട്ട് സഹിക്കാതെ അവളെ അടിക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് അയാൾ ദൈവമായി കാണുന്ന അയാളുടെ അച്ഛനിറങ്ങി വരുന്നത് അയാൾ കണ്ടത്. അച്ഛന്റെ കൂടി അറിവിലാണ് അവൾ ഈ പ്രവർത്തിക്കിറങ്ങിയത് എന്നത് അയാളെ കൂടുതൽ തളർത്തുന്നു. അച്ഛനെ ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ മകനെ നേരിടാൻ കഴിയാതെ അയാൾ വാതിൽ അടക്കുന്നു.
നിങ്ങൾ ആ സീൻ കണ്ടിട്ടുണ്ടെങ്കിൽ അതിലെ സേതുമാധവന്റെ അവസ്ഥ ഒന്ന് ആലോചിക്കുക. ഒരിക്കൽ ചന്തയിൽ അച്ഛൻ ഭാഗമായ ഒരു പ്രശ്നം ചോദ്യം ചെയ്യാൻ പോകവെയാണ് അയാളുടെ ദുരന്തം തുടങ്ങുന്നത്. അന്ന് മുതൽ സ്നേഹിച്ചവരിൽ പലരും അയാൾക്ക് ശത്രുക്കളാകുന്നു. പൊലീസ് ആകാൻ ഇരുന്ന ആയാൽ വേരിഫിക്കേഷനിൽ പരാജയപ്പെടുന്നു, സ്നേഹിച്ച പെണ്ണ് കൈവിടുന്നു, എന്തിന് അന്ന് എല്ലാ പ്രശ്നത്തിനും കാരണമായ അച്ഛനും ഉപേക്ഷിക്കുന്നു. അപ്പോഴൊക്കെ തന്റെ ജീവിതമല്ല പോയൊള്ളു, കുടുംബം എങ്കിലും നന്നായിട്ട് ജീവിക്കട്ടെ എന്ന് കരുതിയ അയാളുടെ മുന്നിലാണ് നാടകത്തിനെന്ന് പറഞ്ഞ് പോയിരുന്ന അനിയത്തി ഈ സാഹചര്യത്തിൽ അതും അച്ഛന്റെ അറിവോടെ.
അച്ഛന്റെ അവസ്ഥാ എടുത്താൽ സേതുവിൽ അയാൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. കുടുംബം രക്ഷപ്പെടുന്നത് അവനിലൂടെ ആകും എന്ന് കരുതിയതാണ്. അയാളുടെ മുന്നിൽ മകൻ എന്നോ ബന്ധുവെന്നോ പ്രമാണി എന്നോ ഇല്ലായിരുന്നു, അതുകൊണ്ടാണ് മകനെ രക്ഷിക്കാൻ അന്ന് വഴികൾ ഉണ്ടായിട്ടും അയാളത് ചെയ്യാതെ പോയത്. മകൻ ജയിലിൽ പോയതോടെ തകർന്ന കുടുംബത്തെ രക്ഷിക്കാൻ മകൾ ഈ ജോലിക്ക് പോയപ്പോൾ നിർവാഹം ഇല്ലാതെയാണ് അയാളത്തിന് സമ്മതിച്ചത്.
എന്തായാലും മനുഷ്യൻ ചില സമയത്ത് തീരെ നിസ്സഹരായി പോകും എന്നതിന്റെ ഉദാഹരണം തന്നെയാണ് ഈ സിനിമ..













Discussion about this post