ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയ ബിസിസിഐയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ഓപ്പണർ കെ. ശ്രീകാന്ത് രംഗത്തെത്തി. ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി നിതീഷിനെ കാണാൻ കഴിയില്ലെന്നും താരം അന്താരാഷ്ട്ര തലത്തിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് അദ്ദേഹത്തിന് ന്യൂസിലൻഡ് പരമ്പരയിൽ വിശ്രമം അനുവദിച്ചത്. ഇതിന് പകരമായാണ് നിതീഷ് റെഡ്ഡി ടീമിൽ സ്ഥാനം നിലനിർത്തിയത്. നിതീഷ് റെഡ്ഡി ഇതുവരെ ഒരു ഓൾറൗണ്ടറാണെന്ന് തോന്നിപ്പിച്ചിട്ടില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. “അവൻ പന്തെറിയാൻ വന്നാൽ ടീമുകൾ അവനെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചകറ്റും. അവൻ എന്തിനാണ് ടീമിലുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
തുടർച്ചയായി മൂന്നോ നാലോ ഓവറുകൾ പന്തെറിയാൻ നിതീഷിന് കഴിയില്ലെന്നും ഒരു പക്കാ ബൗളർ എന്ന നിലയിൽ അവൻ ടീമിൽ ഒരിടത്തും ഉൾപ്പെടില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യരുടെ വരവ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. വിക്കറ്റ് കീപ്പറായി രാഹുലും പന്തും ടീമിലുണ്ട്.













Discussion about this post