2026 ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരമായ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് തർക്കം രൂക്ഷമാവുകയാണ്. ഇതിനിടയിലാണ് ഐപിഎല്ലിന്റെ ലോഗോയെ സംബന്ധിച്ച പുതിയൊരു വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഐപിഎൽ ലോഗോയിലുള്ള ബാറ്ററുടെ ചിത്രം 2007 ലോകകപ്പിലെ ഒരു മത്സരത്തിലെ മഷറഫെബിൻ മൊർത്താസയുടേതാണെന്ന് പല ബംഗ്ലാദേശ് ആരാധകരും അവകാശപ്പെടുന്നു. “നിങ്ങൾക്ക് ബംഗ്ലാദേശ് താരങ്ങളെ വേണ്ടെങ്കിൽ എന്തിനാണ് നിങ്ങളുടെ ലോഗോയിൽ ഞങ്ങളുടെ താരത്തെ വെച്ചിരിക്കുന്നത്?” എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.
ഐപിഎൽ ലോഗോയിലെ ചിത്രം ഏതെങ്കിലും ഒരു പ്രത്യേക കളിക്കാരന്റേതാണെന്ന് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് ഒരു ‘ജനറിക്’ ക്രിക്കറ്റ് ഷോട്ട് ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എങ്കിലും ചിത്രങ്ങൾ രണ്ടും പരിശോധിച്ച് കഴിഞ്ഞാൽ അത് ബംഗ്ലാദേശ് താരത്തിന്റേതാണെന്ന് മനസിലാകും.
നിലവിലെ സാഹചര്യത്തിൽ ഐപിഎൽ ലോഗോ മാറ്റുന്നതിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായ ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബംഗ്ലാദേശ് ബോർഡുമായുള്ള തർക്കം മുറുകുന്ന സാഹചര്യത്തിൽ ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.













Discussion about this post