ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് കരിയറിൽ നിന്ന് വിരമിച്ചത് തെറ്റായി പോയെന്നും, അതിനാൽ തന്നെ അദ്ദേഹം ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചാൽ പോലും അതിൽ തെറ്റില്ലെന്നും സഞ്ജയ് മഞ്ജരേക്കർ. ജോ റൂട്ട് ടെസ്റ്റിൽ തന്റെ 41-ാം സെഞ്ച്വറി നേടിയതിന് പിന്നാലെയാണ്, ‘ഫാബ് ഫോറിലെ’ മറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെപ്പോലെ ടെസ്റ്റ് ക്രിക്കറ്റിൽ തുടരാതെ കോഹ്‌ലി പിന്മാറിയതിനെ മഞ്ജരേക്കർ വിമർശിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ അഞ്ച് വർഷമായി വിരാട് കോഹ്‌ലിയുടെ ശരാശരി 31 മാത്രമായിരുന്നു. ഈ മോശം ഫോമിന്റെ കാരണങ്ങൾ കണ്ടെത്താനോ അത് പരിഹരിക്കാനോ ശ്രമിക്കാതെ അദ്ദേഹം ടെസ്റ്റിൽ നിന്ന് വിരമിച്ചത് നിർഭാഗ്യകരമാണെന്ന് മഞ്ജരേക്കർ പറഞ്ഞു. കോഹ്‌ലി എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരുന്നെങ്കിൽ അത് അംഗീകരിക്കാമായിരുന്നു. എന്നാൽ ടെസ്റ്റ് ഉപേക്ഷിച്ച് ഏകദിനം (ODI) കളിക്കാൻ തീരുമാനിച്ചത് നിരാശപ്പെടുത്തുന്നു. ഒരു ടോപ്പ് ഓർഡർ ബാറ്ററെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പമുള്ള ഫോർമാറ്റാണ് ഏകദിനമെന്ന് മഞ്ജരേക്കർ പരിഹസിച്ചു.
“കോഹ്‌ലിയെപ്പോലെ കായികക്ഷമതയുള്ള ഒരു താരം ആഭ്യന്തര ക്രിക്കറ്റിലോ വിദേശ ലീഗുകളിലോ കളിച്ച് ഫോം വീണ്ടെടുത്ത് ടെസ്റ്റിലേക്ക് തിരിച്ചുവരാൻ ശ്രമിക്കേണ്ടതായിരുന്നു. ജോ റൂട്ടിനെപ്പോലെയുള്ളവർ ടെസ്റ്റിൽ സെഞ്ച്വറികൾ നേടുമ്പോൾ വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ സങ്കടം തോന്നുന്നു. അദ്ദേഹം ഈ ഫോർമാറ്റിൽ ഇല്ലാത്തത് സങ്കടം ഉണ്ടാക്കുന്നു. കാരണം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിനെ അത്രയേറെ സ്നേഹിച്ചിരുന്ന ആളായിരുന്നു.”













Discussion about this post