വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശ് ടീമിന്റെ നായകനായി ചുമതലയേറ്റ റിങ്കു സിംഗിന് കീഴിൽ ടീം അപരാജിതരായി മുന്നേറുന്നു. നയിച്ച ആറ് മത്സരങ്ങളിൽ ആറിലും ടീമിനെ വിജയത്തിലെത്തിച്ച റിങ്കു, ബാറ്റിംഗിലും തന്റെ വെടിക്കെട്ട് ഫോം തുടരുകയാണ്.
റിങ്കുവിന്റെ പ്രകടനങ്ങൾ
67 (48 പന്തിൽ) – ഹൈദരാബാദിനെതിരെ
106* (60 പന്തിൽ) – ചണ്ഡീഗഢിനെതിരെ
63 (67 പന്തിൽ) – ബറോഡയ്ക്കെതിരെ
37* (15 പന്തിൽ) – അസമിലെതിരെ
41 (35 പന്തിൽ) – ജമ്മു കാശ്മീരിനിതിരെ
57 (30 പന്തിൽ) – വിദർഭയ്ക്കെതിരെ
റിങ്കുവിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. വിദർഭയ്ക്കെതിരായ അവസാന മത്സരത്തിലും 54 റൺസിന്റെ ഉജ്ജ്വല വിജയം അവർ സ്വന്തമാക്കി . 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് റിങ്കുവിന്റെ ഈ തകർപ്പൻ പ്രകടനം. തന്റെ ഫിനിഷിംഗ് പാടവം അദ്ദേഹം ഓരോ മത്സരത്തിലും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ലോകകപ്പ് ഫൈനൽ ഇലവൻ തിരഞ്ഞെടുപ്പിൽ നല്ല മത്സരമാണ് റിങ്കു ഇപ്പോൾ മറ്റുള്ള താരങ്ങൾക്ക് നൽകുന്നത്.













Discussion about this post