മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെ ‘ഗന്ധർവ്വ തൂലിക’ ചലിപ്പിച്ച് നമ്മുടെ മനസ്സിൽ സ്ഥാനം നേടി കടന്നുപോയ കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പ്രണയമായാലും വിരഹമായാലും ഭക്തിയായാലും നാട്ടുപച്ചപ്പായാലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് പ്രത്യേകമായൊരു മാസ്മരികത ഉണ്ടായിരുന്നു.
വിദ്യാസാഗർ, രവീന്ദ്രൻ മാസ്റ്റർ, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയ ഇതിഹാസ സംഗീത സംവിധായകർക്കൊപ്പം ചേർന്ന് മലയാളികൾ ഇന്നും മൂളിനടക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ മറ്റൊരു ഹിറ്റ് കൂട്ടുകെട്ട് സംഗീത സംവിധായകൻ എം ജയചന്ദ്രനുമായിട്ട് ആയിരുന്നു. ബാലേട്ടനും, കഥാവശേഷനും ഒകെ അതിന് ഉദ്ധാരണങ്ങളാണ്. ഇതിൽ ബാലേട്ടനിലെ ” ഇന്നലെ എന്റെ നെഞ്ചിലെ” എന്ന പാട്ട് കേൾക്കുമ്പോൾ അച്ഛനെ ഓർത്ത് കരയുന്ന രീതിയിൽ മലയാളികൾ വന്നെങ്കിൽ അമ്മയെ കുറിച്ചോർക്കുമ്പോൾ മനസിനെ ആഴത്തിൽ സ്പര്ശിക്കുന്ന ” ‘അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു” എന്ന മാടമ്പി സിനിമയിലെ പാട്ട് ഇന്നും നമ്മുടെ പലരുടെയും പ്ലേ ലിസ്റ്റിലുണ്ട്.
ജീവിതത്തിൽ പകരം വെക്കാനില്ലാത്ത നിധിയായ അമ്മയെ ഓർമിപ്പിച്ച ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
“ചിത്രത്തിന്റെ കഥ സംവിധയകാൻ പറയുമ്പോൾ ഞാൻ അതിനെക്കുറിച്ച് സംശയങ്ങൾ ചോദിക്കും. എന്നാൽ മാത്രമേ ഒരു പാട്ടിലെ വരികൾ എനിക്ക് കൃത്യമായിട്ട് വരുകയുള്ളു. മാടമ്പി സിനിമയിലേക്ക് വന്നാൽ സംവിധയകാൻ ഉണ്ണികൃഷ്ണൻ എനിക്ക് അതൊക്കെ ഭംഗിയായി പറഞ്ഞു തന്നു. സിനിമയിലെ “എന്റെ ശാരികേ” “‘അമ്മ മഴക്കാർ” തുടങ്ങിയ പാട്ടുകൾ ഞാൻ ഒരുക്കി. ഇനി വേണ്ടത് അമ്മയെക്കുറിച്ചുള്ള പാട്ടാണ്. അച്ഛനെക്കുറിച്ച് ബാലേട്ടനിൽ പാട്ടുണ്ടാക്കിയ എനിക്ക് ഞാൻ ഏറെ സ്നേഹിക്കുന്ന കുട്ടന്റെ( ജയചന്ദ്രൻ) ‘അമ്മ വയ്യാതെ കിടക്കുന്ന സമയം കൂടിയതിനാൽ ആ നൊമ്പരം ഉള്ളിലുണ്ടായിരുന്നു.”
“ഞങ്ങൾ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കുട്ടനോട് എനിക്ക് ബിരിയാണി വാങ്ങി തന്നാൽ പാട്ടെഴുതാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ പുറത്തേക്ക് നടന്നു. ബിരിയാണിയൊക്കെ കഴിച്ചപ്പോൾ ഞങ്ങ ഒരു കായൽ തീരത്ത് ഇരിക്കുന്നു. ഞാൻ ഒരു മുറുക്കാൻ എടുത്ത് ചവച്ചുകൊണ്ട് കുട്ടന്റെ മടിയിൽ തലവെച്ച് കിടക്കുന്നു. അപ്പോൾ ബോൾഗാട്ടി പാലസിന്റെ മുകളിൽ ആകാശത്ത് ചന്ദ്രൻ ഇങ്ങനെ നില്കുന്നു, പെട്ടെന്ന് ഒരു കഷ്ണം മേഘം വന്നിട്ട് അതിനെ മറച്ചു. ‘അമ്മ ഒരു മഴക്കാരായി സങ്കൽപ്പിക്കാൻ ഇതെനിക്ക് പ്രജോദനം നൽകി. കുട്ടനോട് ഇത് പറഞ്ഞപ്പോൾ കെട്ടിപിടിച്ച് ഉമ്മ നൽകി. ശേഷം ഒരുമിനിറ്റ് കൊണ്ട് പാട്ടെഴുതി. ഉണ്ണിയെ രാവിലെ അത് കേൾപ്പിച്ചപ്പോൾ അയാൾക്കും പിന്നെ കേട്ട എല്ലാവർക്കും ഇഷ്ടമായി.”
മോഹൻലാൽ- കെപിഎസി ലളിത തുടങ്ങിയവർ തകർത്തഭിനയിച്ച ഈ പാട്ടിലെ പല സീനുകളും ഇന്നും നമ്മുടെ മനസിലുണ്ടാകും.













Discussion about this post