മുംബൈ : മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തിന് കാരണമായത് ലാൻഡിങ് സമയത്ത് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ഉടനടി അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ച് വിവരങ്ങൾ അന്വേഷിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് സംഭവസ്ഥലം സന്ദർശിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് അഞ്ച് പേരും സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണത്. ലിയർജെറ്റ് 45 എന്ന വിമാനമാണ് ബാരാമതി വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
2 ക്രൂ ഉൾപ്പെടെ 5 പേർ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാരാമതിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ ആയിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാർ പുറപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.









Discussion about this post