മെസഞ്ചര്‍ ഓഫ് ഗോജ് എന്ന ചിത്രത്തിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവ് എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ചിത്രത്തിന് അനുമതി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വിവാദ നായകനായ ദേര സച്ചാ സൗദ തലവന്‍ റാം റഹിം സിംഗ് പ്രധാനവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍(എഫ്‌സിഎടി) പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു. അഴിമതിയുെ കൂത്തരങ്ങായി ട്രിബ്യൂണല്‍ മാറിയെന്ന് ലീല സാംസണ്‍ ആരോപിച്ചു.
നിരവധി കേസുകളില്‍ പ്രതിയായ ആള്‍ദൈവം റാം റഹിം സിംഗ് തന്നെ പണം മുടക്കി നിര്‍മ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും
Discussion about this post