Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇത് പി.ആർ വർക്കല്ല, പരിധികളില്ലാത്ത സ്നേഹം; സഞ്ജുവിനെ വേട്ടയാടിയവർക്ക് ബാറ്റുകൊണ്ട് മറുപടി, അനീതിയുടെ കാലം കഴിഞ്ഞു, ഇനി അയാളുടെ യുഗം

by Brave India Desk
Mar 9, 2026, 11:14 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

‘സഞ്ജുവിന് വേണ്ടി പി.ആർ വർക്ക് നടത്തുന്നവർ”, ”കേരനിര ഫാൻസ്”, ”പ്രാദേശിക വാദം തലയ്ക്ക് പിടിച്ചവർ.”, ”അടിമകൾ…” ”ന്യായീകരണ തൊഴിലാളികൾ, ”ജസ്റ്റിസ് ഗ്യാങ്ങ്…” മുകളിൽ സൂചിപ്പിച്ച വിശേഷണങ്ങൾ സഞ്ജുവിൻ്റെ ആരാധകർക്ക് ചിരപരിചിതമായിരിക്കും. സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചിട്ടുള്ള എല്ലാവർക്കും പലതവണ ഇതുപോലുള്ള ചാപ്പകൾ കിട്ടിയിട്ടുണ്ടാവും.

സഞ്ജുവിനെ സ്നേഹിക്കുന്നവർക്ക് ഇപ്പോൾ അഭിമാനിക്കാം. സഞ്ജുവിനോടൊപ്പം നമ്മളും വിജയിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പഴയ ചില കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. 2024-ലെ ടി-20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന ഋഷഭ് പന്ത് ‘ക്വാർട്ടർ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും നടത്തിയ പ്രകടനങ്ങൾ ഓർമ്മിക്കുന്നില്ലേ? മൂന്ന് മത്സരങ്ങളിൽ നിന്ന് 19 റൺസ്. 86 എന്ന സ്ട്രൈക്ക് റേറ്റ്. ആറ് റണ്ണുകളുടെ ബാറ്റിങ്ങ് ആവറേജ്. 2024-ലെ ടി-20 ലോകകപ്പിലെ അതീവ നിർണ്ണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ ഋഷഭ് പന്ത് എന്ന ബാറ്ററുടെ സ്കോറിങ്ങ് ഇങ്ങനെയായിരുന്നു.

Stories you may like

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

2026-ൽ സഞ്ജു എന്താണ് ചെയ്തത്? ‘ക്വാർട്ടർ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും ടോപ് സ്കോറർ ആയി. പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരവും നേടി. ഇനി ഒന്ന് ആലോചിച്ചുനോക്കൂ. ഈ ഋഷഭ് പന്ത് ഒരുപാട് കാലം ഇന്ത്യയുടെ ടി-20 ടീമിൽ കളിച്ചിരുന്നില്ലേ? സഞ്ജുവിൻ്റെ വിലപ്പെട്ട നിരവധി വർഷങ്ങൾ അതിൻ്റെ പേരിൽ നഷ്ടമായിട്ടില്ലേ? ഈ അനീതിയ്ക്കെതിരെയാണ് സഞ്ജു ഫാൻസ് ശബ്ദം ഉയർത്തിയത്. അർഹതപ്പെട്ട പിന്തുണ സഞ്ജുവിന് നൽകണം എന്ന ന്യായമായ ആവശ്യമാണ് അവർ ഉന്നയിച്ചത്.

പക്ഷേ അതിൻ്റെ പേരിൽ സഞ്ജുവിൻ്റെ ആരാധകർക്ക് ‘ടോക്സിക് ഫാൻസ് ‘ എന്ന ഓമനപ്പേരാണ് കിട്ടിയത്. സഞ്ജു ഫാൻസിൻ്റെ ചെയ്തികൾ മൂലമാണ് സഞ്ജുവിനെ വെറുക്കുന്നത് എന്ന് പലരും ആരോപിക്കാറുണ്ട്. ഇത്ര വലിയ അനീതി സഞ്ജു നേരിട്ടുകൊണ്ടിരുന്നപ്പോൾ സഞ്ജു ഫാൻസിന് മൗനം പാലിച്ച് വെറുതെ നോക്കിയിരിക്കാൻ സാധിക്കുമായിരുന്നോ!?

സഞ്ജുവിന് മുകളിലൂടെ നൂലിൽ കെട്ടിയിറക്കിയ ഋഷഭ് പന്തുമാരെയും ശുഭ്മാൻ ഗില്ലുമാരെയും സഞ്ജു ആരാധകർ വിമർശിച്ചിട്ടുണ്ട്. എന്നാൽ മെറിറ്റിൽ വന്ന ഇഷാൻ കിഷനെ ഏതെങ്കിലുമൊരു സഞ്ജു ഫാൻ കുറ്റം പറഞ്ഞിട്ടുണ്ടോ? സഞ്ജു ഹേറ്റേഴ്സ് ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്ന സത്യങ്ങളാണ് ഇവയെല്ലാം. എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്രയധികം പിന്തുണ ലഭിച്ചിരുന്നത് എന്ന് സഞ്ജു വിരോധികൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ടി-20 ലോകകപ്പിലെ സഞ്ജുവിൻ്റെ സ്ട്രോക്ക് പ്ലേ രോഹിത് ശർമ്മയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. വിരാട് കോഹ്ലിയ്ക്ക് തുല്യമായ മനോബലവും സഞ്ജു പ്രകടമാക്കി. മഹേന്ദ്രസിംഗ് ധോനിയെപ്പോലെ കൂൾ ആയ ഒരു ഇന്ത്യൻ ക്യാപ്‌റ്റൻ ആയി മാറാൻ ഭാവിയിൽ സഞ്ജുവിന് കഴിയുമെന്ന് പല വിദഗ്ധരും കരുതുന്നു. ഇതിൽക്കൂടുതൽ എന്തുവേണം?

സഞ്ജു എന്ന മനുഷ്യനെ വെറുക്കാൻ ആർക്കെങ്കിലും കഴിയുമോ? ടി-20 ലോകകപ്പ് ജയിച്ചതിന് ശേഷമുള്ള ഇന്ത്യൻ ടീമിൻ്റെ ആഘോഷങ്ങളുടെ വിഷ്വലുകൾ ശ്രദ്ധിച്ചിരുന്നില്ലേ? ചില താരങ്ങൾ പുരപ്പുറത്ത് കയറി ആനന്ദിച്ചപ്പോൾ സഞ്ജുവിൽ കണ്ടത് എളിമയായിരുന്നു. കുൽദീപ് യാദവിൻ്റെ കൂടെയാണ് സഞ്ജു ലോകകപ്പ് വിജയം ആഘോഷിച്ചത്. അത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല. ലോകകപ്പിൽ കുൽദീപിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവഗണനയുടെ വേദന ഏറ്റവും നന്നായി അറിയുന്ന സഞ്ജുവിന് കുൽദീപിനോടൊപ്പം നിൽക്കാനേ സാധിക്കുകയുള്ളൂ.

സഞ്ജുവിന് വേണ്ടി സോഷ്യൽ മീഡിയയിൽ പി.ആർ വർക്ക് നടക്കുന്നുണ്ടെന്ന് ചിലർ ആത്മാർത്ഥമായും വിശ്വസിക്കുന്നുണ്ട്. സഞ്ജുവിന് അതിൻ്റെ യാതൊരുവിധ ആവശ്യവും ഇല്ല എന്നതാണ് സത്യം. സച്ചിൻ, ധോണി ,വിരാട്,രോഹിത് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ടിട്ടുള്ളത്. ആരാധകപിന്തുണയുടെ കാര്യത്തി ൽ അവരുടെ തൊട്ടരികിൽ സഞ്ജു എത്തിക്കഴിഞ്ഞു. സഞ്ജുവിന് ലഭിക്കുന്നത് സ്നേഹമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത സ്നേഹം. അത് പി.ആർ വർക്ക് അല്ല. അങ്ങനെയാണ് സ്നേഹം വർക്ക് ചെയ്യുന്നത്.

 

എഴുത്ത്: സന്ദീപ് ദാസ്

Tags: sanju samsonindian cricketINDIA VS NEW ZEALANDBCXCI
Share
Tweet
SendShare

Latest stories from this section

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies