ആലപ്പുഴ: വി.എസ്. സിപിഎം വിടുകയാണെന്ന അഭ്യൂഹം പരക്കുന്നതിനിടെ വി.എസിന്റെ പുന്നപ്രയിലെ വീടിനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടംകൂട്ടമായി എത്തുന്നു.
വി.എസിന് അനുകൂല മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ വിഎസിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ചില പ്രകടനങ്ങളും നടക്കുന്നുണ്ട്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരാണ് വിഎസിന്റെ വീടി സമീപത്തേക്ക് എത്തുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വന്‍ നിരയും ഇവിടെയുണ്ട്.
നാല് മണിയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിഎസ് അറിയിച്ചിരിക്കുന്നത്. അത് വരെയുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.
കേന്ദ്ര നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം ചേരുമെന്നാണ് സൂചനയ
അവയ്ലബിള് പൊളിറ്റ്ബ്യൂറോ യോഗം ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന് പിള്ള എന്നിവര്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തി. എന്തു പ്രതിസന്ധിയും മറികടക്കാനുള്ള കരുത്ത് ഈ പാര്‍ട്ടിക്കുണ്ടെന്നാണ് ഔദ്യോഗിക പക്ഷം സ്വീകരിക്കുന്ന നിലപാട്.
ഇതിനിടെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് അപ്പുക്കുട്ടന് വള്ളിക്കുന്ന് വി.എസുമായി സംസാരിച്ചു. പാര്‍ട്ടിക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ തന്നോട് പറഞ്ഞതായി അപ്പുകുട്ടന്‍ വള്ളിക്കുന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊലയാളി പാര്‍ട്ടി എന്ന പേര് സിപിഎമ്മില്‍നിന്നു മാറ്റണം. ടി.പി. വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടു പാര്‍ട്ടി അംഗങ്ങളെ പുറത്താക്കണം.
ഇടതു ഐക്യം കെട്ടിപ്പടുക്കാന്‍ രൂപപ്പെടുത്തിയ കരടു രൂപത്തിന് അനുസൃതമായി കേരളത്തിലെ പാര്‍ട്ടിയെ സംഘടനാപരമായും രാഷ്ട്രീയമായും പുനര്‍ നിര്‍മിക്കണം.
ജനതാദള്‍, ആര്‍എസ്പി എന്നിവര്‍ പുറത്തുപോകാനിടയാക്കിയ നയം പാര്‍ട്ടി സെക്രട്ടറി കൈക്കൊണ്ടിരുന്നു. അതുമൂലം ഇടതു മുന്നണി കേരളത്തില്‍ ദുര്‍ബലമായിരുന്നു. മുന്നണി വികസിപ്പിക്കുന്നതിനു നയങ്ങളും അതുമായി ബന്ധപ്പെട്ട നേതൃത്വത്തിന്റെ നയവും മാറ്റണം.നിലപാടുകള്‍ പാര്‍ട്ടി നേതൃത്വം അംഗീകരിക്കാന്‍ തയാറില്ലെങ്കില്‍ ഞാന്‍ പോകുന്നു.
മ്ാറ്റത്തിന് തയാറാകുന്നില്ലെങ്കില്‍ ഞാന്‍ അതു ജനങ്ങളോടു തുറന്നു പറയും.
തുടങ്ങിയ കാര്യങ്ങളാണ് അപ്പുക്കുട്ടന് വള്ളിക്കുന്നിനോട് വി.എസ്. അച്യുതാനന്ദന് പറഞ്ഞത് എന്നാണ് വിവരങ്ങള്‍
Discussion about this post