Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പത്താം ക്ലാസ്സുകാരനും ഫോറിയർ സീരീസും; ചെന്നൈയുടെ ബൗളിംഗ് പ്ലാനിനെ ട്രോളി അശ്വിൻ; പറയുന്നത് ഇങ്ങനെ

by Brave India Desk
Apr 6, 2026, 10:54 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026 സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രൂക്ഷവിമർശനവുമായി ആർ. അശ്വിൻ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഉയർത്തിയ 250 റൺസ് എന്ന റൺമലയ്ക്ക് മുന്നിൽ ചെന്നൈ പതറിയത് അവരുടെ ബൗളിംഗ് പ്ലാനുകളുടെ തകരാർ മൂലമാണെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ഇംഗ്ലണ്ട് ഓൾറൗണ്ടർ ജാമി ഓവർട്ടണെ മരണ ഓവറുകളിൽ പന്തെറിയിച്ച രീതിയെയാണ് അശ്വിൻ പ്രധാനമായും ലക്ഷ്യം വെച്ചത്. “ജാമി ഓവർട്ടൺ ആദ്യ രണ്ട് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയിൽ പന്തെറിയുകയായിരുന്നു. എന്നാൽ ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെക്കൊണ്ട് വൈഡ് യോർക്കറുകൾ എറിയിക്കാനാണ് ടീം ശ്രമിച്ചത്. യോർക്കർ അദ്ദേഹത്തിന്റെ കരുത്തല്ല. പത്താം ക്ലാസ്സുകാരനോട് എഞ്ചിനീയറിംഗിലെ ഫോറിയർ സീരീസ് (Fourier Series) ചോദ്യം ചോദിച്ചാൽ അവൻ എങ്ങനെ ഉത്തരം നൽകും? ഓവർട്ടന്റെ കരുത്തായ ഹാർഡ് ലെങ്തിൽ പന്തെറിയിക്കുന്നതിന് പകരം അനാവശ്യ തന്ത്രങ്ങൾ മെനഞ്ഞത് തിരിച്ചടിയായി. ടിം ഡേവിഡ് അടിച്ച സിക്സർ എംജി റോഡിലേക്കാണ് പോയത്!” – അശ്വിൻ പരിഹസിച്ചു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ഇത് കൂടാതെ ആർസിബി 250 റൺസ് എടുത്തപ്പോൾ തന്നെ ചെന്നൈയുടെ തോൽവി ഉറപ്പായെന്ന് അശ്വിൻ പറഞ്ഞു. തുടക്കത്തിൽ 30 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയ്ക്ക് റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും വീണ്ടും പരാജയപ്പെട്ടത് തിരിച്ചടിയായി. “ഒരവസരത്തിൽ ചെന്നൈയ്ക്ക് അവസാന 6 ഓവറിൽ 94 റൺസ് മതിയായിരുന്നു. ചിന്നസ്വാമിയിൽ വിക്കറ്റുകൾ കയ്യിലുണ്ടെങ്കിൽ അത് സാധ്യമാണ്. പക്ഷേ മുൻനിര തകർന്നത് വിനയായി. എന്നെ നിയന്ത്രിക്കൂ, അല്ലെങ്കിൽ ഞാൻ കൂടുതൽ പറഞ്ഞുപോകും,” അശ്വിൻ കൂട്ടിച്ചേർത്തു.

ആൽബി മോർക്കൽ, ബ്രാവോ തുടങ്ങിയ ഇതിഹാസ ഓൾറൗണ്ടർമാരുടെ പാരമ്പര്യമുള്ള ടീമാണ് സിഎസ്‌കെയെന്നും നിലവിലെ സാഹചര്യത്തിൽ ജാമി ഓവർട്ടൺ ടീമിലെ ആദ്യ പേരായിരിക്കണമെന്നും അശ്വിൻ നിരീക്ഷിച്ചു. കാമറൂൺ ഗ്രീനിനെപ്പോലെയുള്ള വലിയ വിലയുള്ള താരങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിലും ഓവർട്ടൺ ബാറ്റിംഗിലെങ്കിലും പോരാടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് ഇനി 5 ദിവസത്തെ വിശ്രമത്തിനൊടുവിൽ തങ്ങളുടെ അടുത്ത പോരിൽ ഡൽഹിയെയും ശേഷം കൊൽക്കത്തയെയും നേരിടും.

Tags: bcciindian cricketipl 2026
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies