ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷം തീരുമാനമെടുക്കും. ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വേണ്ട ശേഷിയുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ ചുമതല ഏറ്റെടുക്കൂയെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായ ദ്രാവിഡ് നിലവില്‍ ഐപിഎല്‍ ടീം ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമാണ്.
പരിശീലകനെന്ന നിലയില്‍ 100 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പു തോന്നണം. ദേശീയ ടീമിന് വേണ്ടത്ര സമയം നല്കാന് കഴിയുമെന്നതും പരിഗണിക്കണം. മത്സരഫലം അനുകൂലമാകുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പരിശീലന രംഗത്ത് താന്‍ തുടക്കക്കാരനാണ്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
Discussion about this post