Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!

by Brave India Desk
Jun 11, 2026, 04:08 pm IST
in Business
Share on FacebookTweetWhatsAppTelegram

“അയ്യോ എന്റെ നടുവേ…!” ഈ ഒരൊറ്റ നിലവിളി കേൾക്കാത്ത ഒരു ഇന്ത്യൻ വീടുപോലും ഉണ്ടാകില്ല. അടുക്കളയിൽ നിന്ന് അമ്മമാരും, ഓഫീസിൽ നിന്ന് അച്ഛന്മാരും, എന്തിന് ജിമ്മിൽ നിന്ന് പിള്ളേർ വരെ ദിവസത്തിൽ ഒരിക്കലെങ്കിലും പറയുന്ന ആഗോള ഡയലോഗ്. എന്നാൽ 1980-കളിൽ ഈ നടുവേദനയ്ക്ക് ഇന്ത്യക്കാർ കണ്ടിരുന്ന പരിഹാരം എന്താണെന്ന് അറിയാമോ? കുപ്പികളിൽ വരുന്ന, കയ്യിൽ ആകെ ഒട്ടിപ്പിടിക്കുന്ന, കണ്ണിൽ കുത്തിയാൽ ചോരവരുന്ന മണമുള്ള ചില കടുംകട്ടി ബാമുകൾ!

Stories you may like

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

ആകെ കുളമായിരിക്കുന്ന ആ പഴയ പെയിൻ റിലീഫ് മാർക്കറ്റിലേക്കാണ് 1986-ൽ ഒരു ‘അത്ഭുതക്കുപ്പി’—അല്ല, ഒരു ‘അത്ഭുത ട്യൂബ്’ വലിഞ്ഞു കേറി വരുന്നത്. പേര് ‘മൂവ്’ (Moov). ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും വിചാരിച്ചിരിക്കുന്നത് മൂവ് ഏതെങ്കിലും ഒരു വിദേശ കമ്പനിയുടെ കണ്ടുപിടുത്തമാണെന്നാണ്. എന്നാൽ സത്യം അതല്ല. ‘പാരസ് ഫാർമസ്യൂട്ടിക്കൽസ്’ എന്ന പക്കാ ഇന്ത്യൻ കമ്പനിയാണ് ഈ ഐക്കോണിക് ബ്രാൻഡിന് ജന്മം നൽകിയത്. അക്കാലത്ത് വിപണി ഭരിച്ചിരുന്ന വമ്പന്മാരോട് മുട്ടാൻ അവർ ഇറക്കിയത് ഒരു തകർപ്പൻ സൈക്കോളജിക്കൽ മൂവ് ആയിരുന്നു.

അന്ന് ആയുർവേദക്കൂട്ടുകളുടെ ശക്തിയുമായി വന്ന മൂവ് കണ്ടത് സാധാരണക്കാരുടെ വലിയൊരു ബുദ്ധിമുട്ടാണ്. കുപ്പിയിൽ നിന്ന് ബാം വിരലിലെടുത്ത് നടുവിൽ തിരുമ്മി, കൈ കഴുകാൻ ഓടുന്ന വീട്ടമ്മമാരുടെ കഷ്ടപ്പാട് അവർ പഠിച്ചു. അതിനവർ കണ്ടെത്തിയ പ്രതിവിധി അതതു കാലത്തെ വിപ്ലവകരമായ പാക്കേജിംഗ് ആയിരുന്നു—ഒരു ട്യൂബ്! വിരലിൽ പോലും തൊടാതെ നേരെ നടുവിലേക്ക് അപ്ലൈ ചെയ്യാം. വൃത്തിയും എളുപ്പവും ഒപ്പം ആയുർവേദത്തിന്റെ ആ ഒരു ചൂടും.

പക്ഷേ, ട്യൂബ് ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ലല്ലോ, ആളുകളുടെ മനസ്സിൽ കയറണ്ടേ? അവിടെയാണ് മൂവ് തങ്ങളുടെ മാസ്റ്റർസ്ട്രോക്ക് പരസ്യം ഇറക്കുന്നത്. തുടക്കത്തിൽ ജോയിന്റ് പെയിൻ റിലീഫ് ആയിട്ടാണ് വന്നതെങ്കിലും, അവർ പെട്ടെന്ന് തന്നെ തന്ത്രം മാറ്റി. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വീട്ടമ്മമാരെ അവർ ലക്ഷ്യമിട്ടു. വീട്ടുജോലികൾക്കിടയിൽ നടുവൊടിഞ്ഞ് ഇരിക്കുന്ന അമ്മമാരും, മൂവ് പുരട്ടി മിനിറ്റുകൾക്കകം സൂപ്പർ വുമണായി തിരിച്ചുവരുന്നതുമായ ടിവി പരസ്യങ്ങൾ ഇന്ത്യൻ ജനത നെഞ്ചിലേറ്റി. ‘ആഹാ, ഇത് നമ്മുടെ കഥയാണല്ലോ’ എന്ന് ഓരോ കുടുംബത്തിനും തോന്നിപ്പിച്ചു.

ബ്രാൻഡ് സൂപ്പർ ഹിറ്റായതോടെ 2010–2011 കാലഘട്ടത്തിൽ ആഗോള ഭീമന്മാരായ ‘റെക്കിറ്റ്’ (Reckitt) പാരസ് ഫാർമസ്യൂട്ടിക്കൽസിനെ വിലയ്ക്കെടുത്തു. അതോടെ മൂവ്, ഡെറ്റോളിന്റെയും ഹാർപിക്കിന്റെയും ഒക്കെ സഹോദരനായി മാറി. കാലം മാറിയപ്പോൾ മൂവും മാറി. വെറും ക്രീമിൽ ഒതുങ്ങാതെ പെയിൻ റിലീഫ് സ്പ്രേകൾ, സ്പോർട്സ് പരിക്കുകൾക്കുള്ള ‘മൂവ് കൂൾ’ (Moov Cool) അങ്ങനെ വെറൈറ്റി ഐറ്റങ്ങൾ അവർ വിപണിയിലെത്തിച്ചു. അയഡിക്സും സന്തു ബാമും പോലുള്ള വമ്പൻമാരോട് ഇന്നും കട്ടയ്ക്ക് പോരാടിയാണ് മൂവ് ഇന്ത്യൻ വിപണിയിൽ ഒന്നാമനായി തുടരുന്നത്.

ഓഫീസിലെ ഇരിപ്പ് കാരണം കഴുത്ത് ഉളുക്കിയ ഐടി ജീവനക്കാരനായാലും, തുണി നനച്ച് നടുവൊടിഞ്ഞ അമ്മമാരായാലും ഇന്ന് ഇന്ത്യക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന ആ ഒറ്റ വാക്ക് തന്നെയാണ് ഇന്നും മൂവ്! നടുവേദനയ്ക്ക് ഇതൊരു ‘മൂവ്’ തന്നെയാണ്!

Tags: businessmoov balm
ShareTweetSendShare

Latest stories from this section

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

വെളിച്ചെണ്ണയെ കുപ്പിയിലാക്കി വിറ്റ ബുദ്ധി:10,000 കോടിയുടെ ബിസിനസ്സ് രഹസ്യം!പാരഷൂട്ട്

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി: കുട്ടിക്കൂറ

ഓർമ്മകളുടെ ഓറഞ്ച് ഡപ്പി: കുട്ടിക്കൂറ

നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!

നമ്മളെല്ലാവരും പറ്റിക്കപ്പെട്ടു!നടരാജും അപ്സരയും ശത്രുക്കളല്ലായിരുന്നു! 1500 കോടിയുടെ പെൻസിൽ സാമ്രാജ്യം!

Latest News

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

കാശ്മീരിൽ ഇന്ത്യക്കെതിരെ കല്ലെറിയിച്ച പാകിസ്താന് തിരിച്ചടി, വിറപ്പിച്ച് ജനകീയ പ്രക്ഷോഭം; പാക് അധിനിവേശ കാശ്മീർ കൈവിട്ടുപോകുന്നു?

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!

ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies