Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെഎസ്ആർടിസിയിൽ വീണ്ടും കോടികളുടെ ‘ആനക്കൊള്ള’; ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വാങ്ങിയത് പല വിലയ്ക്ക്; വമ്പൻ അഴിമതിക്കഥ പുറത്ത്!

by Brave India Desk
Jun 12, 2026, 11:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പാടുപെടുന്ന കെഎസ്ആർടിസിയിൽ കോടികളുടെ വമ്പൻ പർച്ചേസ് തട്ടിപ്പ് പുറത്ത്. ഒരേ ദിവസം, ഒരേ കമ്പനിയുടെ ഒരേ മോഡൽ ബസുകൾ കെഎസ്ആർടിസി വാങ്ങിയത് വ്യത്യസ്ത വിലയ്ക്കാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോടികളുടെ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന കെഎസ്ആർടിസിയുടെ ഔദ്യോഗിക പർച്ചേസ് രേഖകൾ പുറത്ത് വന്നിരിക്കുകയാണ്. പൊതുമുതൽ ഇത്തരത്തിൽ കൊള്ളയടിച്ചിട്ടും ഈ ഗുരുതരമായ വിഷയത്തിൽ ഇതുവരെ യാതൊരുവിധ അന്വേഷണമോ ആഭ്യന്തര ഓഡിറ്റോ നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നത് തട്ടിപ്പിന്റെ ആഴം കൂട്ടുന്നു.

ടാറ്റ കമ്പനിയുടെ 181 ബസുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിലാണ് വൻ പൊരുത്തക്കേടുകളും ക്രമക്കേടുകളും കണ്ടെത്തിയിരിക്കുന്നത്. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2025 നവംബർ 21-നാണ് വിവാദത്തിനാസ്പദമായ പർച്ചേസ് നടന്നിരിക്കുന്നത്. അന്ന് കെഎസ്ആർടിസി ഒരേ ദിവസം എട്ട് ടാറ്റ ബസുകൾ വാങ്ങിയത് ഒന്നിന് 29,82,015 (ഇരുപത്തിയൊൻപത് ലക്ഷത്തി എൺപത്തിരണ്ടായിരത്തി പതിനഞ്ച്) രൂപ നിരക്കിലാണ്. എന്നാൽ കൗതുകകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ ഇതേ കമ്പനിയുടെ ഇതേ മോഡലിലുള്ള മറ്റ് അഞ്ച് ബസുകൾ കൂടി കെഎസ്ആർടിസി വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവ വാങ്ങിയത് ഒന്നിന് 27,74,593 (ഇരുപത്തിയേഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിമൂന്ന്) രൂപയ്ക്കാണ്.

Stories you may like

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

ഒരേ ദിവസം ഒരേ സ്പെസിഫിക്കേഷനിലുള്ള ബസുകൾ വാങ്ങിയപ്പോൾ ഒന്നിന് രണ്ട് ലക്ഷത്തിലധികം രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്. ഉയർന്ന വിലയ്ക്ക് എട്ട് ബസുകൾ ഒന്നിച്ച് വാങ്ങിയതിലൂടെ മാത്രം ഒറ്റദിവസം കൊണ്ട് 16 ലക്ഷത്തിലധികം രൂപയുടെ വൻ ക്രമക്കേടാണ് കെഎസ്ആർടിസിയിൽ നടന്നിരിക്കുന്നത്. മൊത്തം വാങ്ങിയ 181 ബസുകളുടെയും ഇടപാടുകൾ കൃത്യമായി പരിശോധിച്ചാൽ അഴിമതിയുടെ തുക കോടികൾ കവിയുമെന്നാണ് സൂചന. സാധാരണഗതിയിൽ വൻതോതിൽ ബസുകൾ ഓർഡർ ചെയ്യുമ്പോൾ കമ്പനികൾ കെഎസ്ആർടിസിക്ക് വലിയ വിലക്കിഴിവ് നൽകാറുണ്ട്. എന്നാൽ ഇവിടെ കുറഞ്ഞ വിലയ്ക്ക് ബസുകൾ നൽകാൻ കമ്പനി തയ്യാറായിട്ടും, ഉയർന്ന വില കാണിച്ച് ബസുകൾ വാങ്ങിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വൻ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

മാനേജ്‌മെന്റിന്റെ കൺമുന്നിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും വിജിലൻസോ മറ്റ് ഏജൻസികളോ ഇത് അന്വേഷിക്കാൻ തയാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഡീസൽ അടിക്കാനും സ്പെയർ പാർട്സ് വാങ്ങാനും പണമില്ലെന്ന് പറഞ്ഞ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയും, കെ-സ്വിഫ്റ്റ് ഉൾപ്പെടെയുള്ള വിവാദ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന കെഎസ്ആർടിസിയിലാണ് പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. വൻ കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

Tags: ksrtc
ShareTweetSendShare

Latest stories from this section

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

Latest News

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘പാക് അധിനിവേശം മറയ്ക്കാനുള്ള പ്രഹസനം, വെടിവെപ്പിൽ 14 മരണം’; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പിനെതിരെ കടുപ്പിച്ച് ഇന്ത്യ!

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ദീർഘ ചർച്ച ; രാത്രി 10 വരെ ചർച്ചയ്ക്കായി അനുവദിച്ച് കേന്ദ്രം ; പാസാക്കൽ നാളേക്ക്

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’; ഐഎഎസുകാർക്ക് പൂട്ട വീഴുന്നു, മോദി സർക്കാരിന്റെ വിപ്ലവകരമായ നയം പ്രാബല്യത്തിൽ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies