Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വാണ്ടറേഴ്സിൽ തീതുപ്പിയ ശ്രീശാന്ത്, ആഫ്രിക്കൻ മണ്ണിൽ സിംഹഗർജ്ജനം നടത്തിയ മലയാളി പയ്യന്റെ കഥ; ഇന്ത്യൻ ക്രിക്കറ്റ് ആഘോഷിക്കാതെ പോയ ആ തകർപ്പൻ വിജയം

by Brave India Desk
Jun 12, 2026, 12:39 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വീര്യമേറിയ, എന്നാൽ പിൽക്കാലത്ത് ചരിത്രം വേണ്ടത്ര ആഘോഷിക്കാതെ പോയ ഒരു ഇതിഹാസ പോരാട്ടത്തിന്റെ കഥയാണിത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ പേസ് പട സിംഹഗർജ്ജനം നടത്തിയ 2006-ലെ ജോഹന്നാസ്ബർഗ് ടെസ്റ്റ്.

ഈ മത്സരത്തിന് മുൻപ് വരെ ഇന്ത്യ പലതവണ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ആഫ്രിക്കൻ മണ്ണിൽ ഒരൊറ്റ ടെസ്റ്റ് മത്സരം പോലും ജയിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്തുന്ന പേസിനെ തുണയ്ക്കുന്ന പിച്ചുകളും കടുത്ത സാഹചര്യങ്ങളും എപ്പോഴും ഇന്ത്യയ്ക്ക് വില്ലനായി. ചരിത്രം തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പട അന്ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.

Stories you may like

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

മത്സരം തുടങ്ങിയപ്പോൾ തന്നെ പിച്ചിന്റെ കളി മനസ്സിലായി. അസാധാരണമായ ബൗൺസും വേഗതയുമുള്ള, ബാറ്റ്സ്മാൻമാരുടെ ചോരകുടിക്കുന്ന ഒരു കൊലയാളി പിച്ചായിരുന്നു അത്. പോരാത്തതിന് മുന്നിൽ നിൽക്കുന്നത് ലോക ക്രിക്കറ്റിലെ ഏറ്റവും മാരകമായ പേസ് സഖ്യവും. ഡെയ്‌ൽ സ്റ്റെയ്ൻ, മഖായ എന്റിനി, ഷോൺ പൊള്ളോക്ക് എന്നിവർ അണിനിരന്ന ആഫ്രിക്കൻ പേസ് പട തീതുപ്പിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 249 റൺസിന് പുറത്തായി. ആ പിച്ചിൽ അതൊരു മോശം സ്കോറല്ലായിരുന്നു എങ്കിലും കളി ജയിക്കാൻ അത് ഒട്ടും തികയുമായിരുന്നില്ല.

തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് ഒരു മലയാളി പയ്യന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെല്ലായിരുന്നു! കളി മൈതാനങ്ങളിൽ വന്യമായ ഭാവങ്ങളോടെ, അങ്ങേയറ്റം പ്രകോപനപരമായി പന്തെറിയുന്ന ശാന്തകുമാരൻ ശ്രീശാന്ത് വാണ്ടറേഴ്സിൽ കനൽക്കാറ്റായി മാറി.

ആഫ്രിക്കൻ ബാറ്റിംഗ് നിരയെ കളിപ്പടിയാക്കിക്കൊണ്ട് ശ്രീശാന്ത് ഇൻസ്വിംഗറുകളും ഔട്ട്സ്വിംഗറുകളും എറിഞ്ഞു തിമിർത്തു. വെറും 40 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകളാണ് താരം പിഴുതത്. ശ്രീശാന്തിന്റെ ഈ മാരക ബൗളിംഗിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ദക്ഷിണാഫ്രിക്കൻ പട വെറും 84 റൺസിന് നിലംപൊത്തി, 165 റൺസിന്റെ ഭീമമായ ലീഡാണ് ഇന്ത്യ അവിടെ സ്വന്തമാക്കിയത്.

ഈ മത്സരത്തിനിടയിലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെലിനെ സിക്സർ പറത്തിയ ശേഷം ബാറ്റ് വായുവിൽ ചുഴറ്റി ശ്രീശാന്ത് നടത്തിയ ആ ചരിത്രപ്രസിദ്ധമായ ഡാൻസ് പിറന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മാസ്സ് വിഷ്വലുകളിൽ ഒന്നാണത്. ഒന്നാം ഇന്നിങ്സിലെ വൻ ലീഡിന്റെ കരുത്തിൽ രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ കടുത്ത ലക്ഷ്യം വെച്ചു. ഒടുവിൽ 123 റൺസിന്റെ കൂറ്റൻ വിജയവുമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്തി.

ഈ ചരിത്രവിജയത്തിന് ശേഷം നടന്ന ബാക്കി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയും പരമ്പര (2-1) ന് കൈവിട്ടുപോവുകയും ചെയ്തു. ആ പരമ്പര തോൽവി കാരണം, ജോഹന്നാസ്ബർഗിൽ ഇന്ത്യ നേടിയ ഈ സമാനതകളില്ലാത്ത ഇതിഹാസ വിജയം ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിൽ വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയി.

Tags: SREESHANTHCRICKET VINTAGESOUTH AFRICA VS INDIA
Share
Tweet
Send
Share

Latest stories from this section

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

Latest News

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിയ്‌ക്കെതിരെ പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies