Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചേട്ടന് പിന്നാലെ അനിയനും ബാറ്റ് കൊണ്ട് തീപ്പൊരിയായി; ആശിർവാദ് സൂര്യവംശിക്ക് 87 പന്തിൽ സെഞ്ച്വറി, ബിഹാറിൽ നിന്നും അടുത്ത ഹീറോ വരുന്നു

by Brave India Desk
Jun 13, 2026, 11:08 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഫോമിന് പിന്നാലെ സൂര്യവംശി കുടുംബത്തിൽ നിന്നും അടുത്ത ബാറ്റിംഗ് വിസ്മയം കൂടി ഉദയം കൊള്ളുന്നു. ഇത്തവണ വൈഭവ് അല്ല, മറിച്ച് അവന്റെ അനിയൻ ആശിർവാദ് സൂര്യവംശിയാണ് ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ചു കൂട്ടി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ബിഹാറിലെ സമസ്തിപൂരിൽ നടന്ന ഒരു പ്രാദേശിക മത്സരത്തിലാണ് ആശിർവാദിന്റെ ഈ തകർപ്പൻ പ്രകടനം.

ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് വിളിപ്പേര് ലഭിച്ച വൈഭവ് സൂര്യവംശി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ, ബിഹാറിലെ പ്രാദേശിക ക്രിക്കറ്റിൽ റൺവേട്ട നടത്തി കൈയടി നേടുകയാണ് അനിയൻ ആശിർവാദ് സൂര്യവംശി. ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ആശിർവാദ് വെറും 87 പന്തിൽ നിന്നും 103 റൺസ് അടിച്ചുകൂട്ടി. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്നതായിരുന്നു 118.39 സ്ട്രൈക്ക് റേറ്റിലുള്ള ഈ ഇന്നിങ്സ്. അനിയന്റെ ഈ മാസ്സ് സെഞ്ച്വറിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വൈഭവ് സൂര്യവംശി ആശംസകളുമായി രംഗത്തെത്തി.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ വൈഭവ് സൂര്യവംശി ഐപിഎൽ 2026 സീസണിൽ 16 മത്സരങ്ങളിൽ നിന്നും 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡിട്ടിരുന്നു. വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവരെയെല്ലാം പിന്നിലാക്കിക്കൊണ്ട് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ‘ഓറഞ്ച് ക്യാപ്പും’ വൈഭവ് സ്വന്തമാക്കി. ജൂൺ 6-ന് വൈഭവിന് ഇന്ത്യൻ ടീമിലേക്ക് ഔദ്യോഗികമായി വിളി വന്നതോടെ ബിഹാറിലെ സമസ്തിപൂർ ജില്ലയിലുള്ള താജ്പൂർ ഗ്രാമം ഒന്നടങ്കം ആഘോഷത്തിമിർപ്പിലാണ്. അയൽക്കാരും ബന്ധുക്കളും നാട്ടുകാരും സൂര്യവംശിയുടെ വീട്ടിലേക്ക് ഒഴുകിയെത്തുകയും പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമാണ് ഈ നേട്ടം ആഘോഷിച്ചത്.

തന്റെ മകന് ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ അവസരം ലഭിച്ചതിൽ സഞ്ജീവ് സൂര്യവംശി എന്ന പിതാവ് അങ്ങേയറ്റം സന്തോഷത്തിലാണ്. IANS വാർത്താ ഏജൻസിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞങ്ങൾ വീട്ടിൽ നല്ലൊരു വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു. പ്രഖ്യാപനം വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. വൈഭവ് ചെറുപ്പം മുതൽ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തവനാണ്. ഇന്ന് അവന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചിരിക്കുന്നു, രാജ്യത്തിന് വേണ്ടി പാഡ് കെട്ടാനുള്ള ‘സൗഭാഗ്യം’ അവന് കൈവന്നിരിക്കുകയാണ്. ഞങ്ങളുടെ കുടുംബവും ഗ്രാമവും ഒരേപോലെ സന്തോഷത്തിലാണ്. “

Tags: Vaibhav SooryavanshiAashirwad Sooryavanshi
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies