Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

by Brave India Desk
Jul 1, 2026, 12:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൂടുതൽ വിപുലമായ രീതിയിൽ നടപ്പിലാക്കുന്ന ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ’ (VB-G RAM G) എന്ന പുതിയ പദ്ധതി പ്രകാരം തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 401 രൂപയായി ഉയർന്നപ്പോൾ, ഇതുവരെ ഒരു സാമ്പത്തിക വർഷം നൽകിയിരുന്ന 100 തൊഴിൽ ദിനങ്ങൾ എന്നത് 125 ആയി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.

നേരത്തെ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിദിനം 298 രൂപ എട്ട് പൈസയായിരുന്നു ദേശീയ ശരാശരി വേതനം. പുതിയ പദ്ധതി നിലവിൽ വന്നതോടെ ഇത് 327 രൂപ നാല് പൈസയായി വർദ്ധിച്ചു. സംസ്ഥാനങ്ങൾക്കനുസരിച്ച് വേതനത്തിൽ മാറ്റമുണ്ടാകുന്നതിനാലാണ് കേരളത്തിൽ ഇത് 401 രൂപയായി ലഭിക്കുന്നത്. പദ്ധതിയിലെ വേതന നിരക്ക് നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഇടപെടാനാകില്ലെന്നും പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഗ്രാമീണ വികസനത്തിനും വികസിത ഭാരത സൃഷ്ടിക്കും ഊന്നൽ നൽകിക്കൊണ്ട്, തൊഴിലുറപ്പ് പ്രവൃത്തികളെ ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നിങ്ങനെ പ്രധാനമായും നാല് വിഭാഗങ്ങളായി തികച്ചും ശാസ്ത്രീയമായ രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

Stories you may like

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെ മുൻകാല ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുമായി വിപുലമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയതായി ആരംഭിച്ച കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാൻ സാധിക്കും. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് കർശന വ്യവസ്ഥ. നിർദ്ദിഷ്ട സമയത്തിനകം തൊഴിൽ നൽകാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്‌മ വേതനം നൽകേണ്ടിവരും. കൂടാതെ, തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് ആഴ്ചാടിസ്ഥാനത്തിലോ പരമാവധി 15 ദിവസത്തിനകമോ കൂലി നേരിട്ട് കൈമാറണം. വേതനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിദിനം 0.05 ശതമാനം നിരക്കിൽ തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ വേഗത്തിൽ എത്തിച്ചേരാൻ പുതിയ മാറ്റങ്ങൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

 

Tags: keralaVBG Ram GNarendra Modi
ShareTweetSendShare

Latest stories from this section

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

പപ്പടത്തല്ല് കേവലം ഒറ്റപ്പെട്ട സംഭവം, ഞങ്ങൾ കൊല്ലംകാര് പാവങ്ങളാണെന്ന് ബിന്ദു കൃഷ്ണ!

Latest News

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies