മഹാരാഷ്ട്രയില്‍ വരള്‍ച്ച ബാധിച്ച രണ്ട് വില്ലേജുകള്‍ നടന് അമീര്ഖാന് ദത്തെടുത്തുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി ന്യൂസ് ബ്ലോഗായ ജനതാ കാ റിപ്പോര്‍ട്ടറാണ് അമീര്ഖാന് ഗ്രാമങ്ങള്‍ ദത്തെടുത്തുവെന്ന് വാര്‍ത്ത പുറത്ത് വിട്ടത്.
ഏപ്രില്‍ 18നാണ് ആം ആദ്മി വാര്‍ത്ത ബ്ലോഗ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്.
അമീറിന്റെ പ്രഖ്യാപനം പോലുമില്ലാതിരിക്കെ എന്ത് സോഴ്സിനെ ആസ്പദമാക്കിയാണ് ജനതാ കാ റിപ്പോര്‍ട്ടര്‍ വാര്‍ത്ത ട്വീറ്റ് ചെയ്തെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഫരീദിന് ഷെഹരിയാര്‍ എന്നയാളും അമീര്‍ ഖാന് ഗ്രാമങ്ങള്‍ ദത്തെടുത്തതായി ട്വീറ്റ് ചെയ്തിരുന്നു. ആന്റി നാഷണലായ അമീര്‍ ഖാന് അള്‍ട്രാ നാഷണിലിസ്റ്റുകളെ നാണം കെടുത്തി എന്നിങ്ങനെയായിരുന്നു ട്വീറ്റ്.
വേറെ ചില വ്യക്തികളും അമീര്‍ഖാന്റെ ദത്തെടുക്കല്‍ വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ഒരു വാട്സ് അപ്പ് സന്ദേശമാണ് ഇത്തരമൊരു ദേശീയ വാര്‍ത്തയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥിരീകരിക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആം ആദ്മി മുഖപത്രത്തിനെതിരെ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post