ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയേഴാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘ബേര്ഡ്മാന് ഓര് ദി അണ് എക്സ്പെക്റ്റഡ് വിര്‍ച്യൂ ഓഫ് ഇഗ്നൊറന്‍സ്’ തെരഞ്ഞെടുക്കപ്പെട്ടു. എഡ്ഡി റെഡമെയ്ന്‍ മികച്ച നടനുള്ള പുരസ്കാരം നേടി. ‘ദ തിയറി ഓഫ് എവരിതിംഗ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്കാരം. ജൂലിയന്‍ മൂറര് മികച്ച നടിയായി ‘സ്റ്റില്‍ ആലീസ’് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂലിയന്‍ മൂറിന് പുരസ്കാരം.
മികച്ച സഹനടനുള്ള പുരസ്കാരം ജെ.കെ. സിമ്മണ്‍സിന് (വിപ്ലാഷ്) ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം പാട്രിഷ്യ ആര്ക്കെറ്റിനു ലഭിച്ചു.ബോയ്ഹുഡ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്.
മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരം പോളിഷ് സംവിധായകനായ പവല്‍ പൌലികോവ്സ്കി ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഇഡ എന്ന സിനിമയ്ക്ക് ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം ഗ്രാന്റ് ബുഡാപെസ്റ് ഹോട്ടല്‍ എന്ന സിനിമയ്ക്കു ലഭിച്ചു. മികച്ച ഹ്രസ്വ ചിത്രമായി ദി ഫോണ്‍ കോള്‍ തെരഞ്ഞെടുത്തു. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരവും വിപ്ലാഷ് നേടി. മികച്ച ശബ്ദ സംയോജനത്തിനുള്ള പുരസ്കാരം അമേരിക്കന്‍ സ്നൈപ്പര്‍ എന്ന സിനിമയ്ക്കു ലഭിച്ചു.
മികച്ച വിഷ്വല്‍ ഇഫക്ട് – ഇന്റര്‍ സ്റെല്ലാര് , മികച്ച ഹ്രസ്വ ആനിമേഷന്‍ ചത്രം -ഫീസ്റ്, മികച്ച ആനിമേഷന്‍ ചിത്രം (ഫീച്ചര്‍) – ബിഗ് ഹീറോ 6 ,മികച്ച ഹ്രസ്വ ഡോക്യുമെന്ററി – ക്രൈസിസ് ഹോട്ട് ലൈന്‍ , മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – ദ ഗ്രാന്റ് ബുഡാപെസ്റ് ഹോട്ടല്‍ , മികച്ച ഛായാഗ്രഹണം – ഇമ്മാനുവല്‍ ലുബസ്കി( ബേര്ഡ്മാന്) , മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ – സിറ്റിസണ്‍സ് ഫോര്‍ , മികച്ച ചിത്ര സംയോജനം – വിപ്ലാഷ് മികച്ച ഗാനം – സല്‍മ മികച്ച പശ്ചാത്തല സംഗീതം – ദ ഗ്രാന്റ് ബുഡാപെസ്റ് ഹോട്ടല്‍ , മികച്ച തിരക്കഥ – (ഒറിജിനല്‍ )ബേര്ഡ്മാന് , മികച്ച അവലംബിത തിരക്കഥ- ദ ലിമിറ്റേഷന്‍ ഗെയിം
Discussion about this post