ഇസ്താംബൂള്‍: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് തുര്ക്കിയില്ഒരു വനിതയുള്‍പ്പടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ. ഫ്രഞ്ച് മാഗസിനായ ഷാര്‍ലി ഹെബ്ദോയില്‍ പ്രസിദ്ധീകരിച്ച പ്രവാചക കാര്‍ട്ടൂണ്‍ തങ്ങളുടെ ലേഖനങ്ങളില്‍ പുനപ്രസിദ്ധീകരിച്ചതിന് സെയ്ദ കരണ്‍, ഹിക്മെറ്റ് സെറ്റിന്കയ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തേക്ക് ഇസ്താംബൂള്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇരുവരുടെയും അഭിഭാഷകന് വ്യക്തമാക്കി.
സ്വതന്ത്രനിലപാടുകള്ക്കുള്ള അംഗീകാരമായാണ് ശിക്ഷയെ കാണുന്നതെന്ന് ഇരുവരും ട്വിറ്ററില്‍ പ്രതികരിച്ചു. . തുര്‍ക്കിയിലെ പ്രതിപക്ഷ മാഗസിനായ കുംഹരിയറ്റില് 2015 ജനുവരി 14നാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഷാര്‍ലി ഹെബ്ദോയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാഗസിന് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post