ഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി.
വാതു വെയ്പ്പില്‍ ശ്രീശാന്തിന് വേണ്ടി കൂട്ടുനിന്ന ജിജു ജനാര്‍ദ്ദനന്റെ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.വാതു വെയ്പ്പില്‍ ശ്രീശാന്തിന് നേരിട്ടാണ് പങ്കെന്ന് ജിജു കോടതിയില്‍ പറഞ്ഞു.എന്നാല്‍ ഇതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതിയാവശ്യപ്പെട്ടു.
കേസില്‍ 29ാം പ്രതിയാണ് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദുധാരാ സിംഗ് വെളിപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും വിന്ദുധാരാ സിംഗ് പറഞ്ഞിരുന്നു. ശ്രീശാന്ത് 100 ശതമാനവും നിരപരാധിയാണെന്നും മുംബൈ പോലീസ് അന്വേഷിച്ച ഒത്തുകളി വിവാദത്തിലെ കേന്ദ്രബിന്ദുവായി കരുതപ്പെടുന്ന വിന്ദു വെളിപ്പെടുത്തിയിരുന്നു .
Discussion about this post