ബെയ്റൂട്ട്: വടക്കന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലുള്ള അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 28 പേര് കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. അല്‍ക്വയ്ദ ബന്ധമുള്ള അല്‍ നുസ്റ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ സര്മാഡയിലായിരുന്നു വ്യോമാക്രമണം. ആക്രമണത്തിനു പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആരോപണം.
റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് വിമതര്‍ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ വ്യോമാക്രമണമാണ് ഭരണകൂടം നടത്തുന്നത്. 2011-ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 270,000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Discussion about this post