ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവുമായ സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. സോണിയാ ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ താന്‍ കോടതിയില്‍ തെളിയിക്കുമെന്നും എന്നാല്‍ അവരോട് തനിക്ക് വ്യക്തിവിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡെക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയാ ഗാന്ധി കളങ്കിതയാണ്. നിയമ വ്യവസ്ഥയെ സമീപിച്ച് ഇക്കാര്യം തെളിയിക്കും. ഒരാള്‍ തെറ്റുകാരനാണെന്ന് സ്വയം ബോധ്യപ്പെടാതെ താന്‍ ആര്‍ക്കെതിരെയും കേസ് നല്‍കാറില്ല. വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ മോദി സര്‍ക്കാരിലെ ആരക്കെയോ ആരെയൊക്കെയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അഴിമതിയാരോപണം സംബന്ധിച്ച അന്വേഷണം മുന്നോട്ടുപൊകാതിരിക്കാന് കഴിഞ്ഞ രണ്ടുവര്‍ഷം ശ്രമങ്ങളുണ്ടായി. ഇടപാടിലെ പ്രധാനി സോണിയാ ഗാന്ധിയാണെന്ന് ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കലിന്റെ കത്ത് ചൂണ്ടിക്കാട്ടുന്നു.’- സ്വാമി പറഞ്ഞു.
ഇറ്റാലിയന്‍ കോടതിയുടെ വിധിയിലും സോണിയയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഹെലികോപ്ടര്‍ പറക്കാനുള്ള ഉയരപരിധി 60,000 അടിയില്‍നിന്ന് 45,000 അടിയാക്കി കുറച്ചത് മുന്‍ ദേശീയ ഉപദേഷ്ടാവും ബ്രജേഷ് മിശ്രയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന് പ്രത്യുപകാരമായി മിശ്രയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതി ലഭിച്ചു. അദ്ദേഹം കോണ്ഗ്രസിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
Discussion about this post